SKSSF WRITERS FORUM

Back to homepage
wf logo a3 copy

WRITERS FORUM LOGO

റൈറ്റേഴ്സ് ഫോറം:

സാഹിത്യ-രചനാ
രംഗങ്ങളിൽ പുതു തലമുറയിലെ
പ്രതിഭകളെ കണ്ടെത്തി പരിശീലിപ്പിക്കുന്നതിനും ആനുകാലിക വിഷയങ്ങളിൽ പഠനങ്ങളും പ്രതികരണങ്ങളും നടത്തുന്നതിനുമായി എസ്.കെ.എസ്.എസ്.എഫ്. സംസ്ഥാന കമ്മറ്റിക്ക് കീഴിൽ പ്രവർത്തിക്കുന്ന സമിതിയാണ് റൈറ്റേർസ് ഫോറം. വിവിധങ്ങളായ പ്രവർത്തനങ്ങൾ സമിതിക്ക് കീഴിൽ ഇതിനകം നടത്തുകയുണ്ടായി.

സ്വാതന്ത്ര്യ ദിന
പ്രബന്ധരചനാ മത്സരം:

സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് എസ്.കെ.എസ്.എസ്.എഫ്.റൈറ്റേഴ്സ് ഫോറം സംസ്ഥാനതലത്തിൽ കോളജ് വിദ്യാർത്ഥികൾക്കായി  പ്രബന്ധ രചനാ മത്സരം നടത്തി. ‘മതേതര ഇന്ത്യ; ആശങ്കകൾ, പ്രതീക്ഷകൾ”
എന്ന വിഷയത്തിലായിരുന്നു മത്സരം. ദാറുൽ ഹുദാ ഇസ്ലാമിക് യൂണിവേഴ്സിറ്റി വിദ്യാർത്ഥി ഒ.എം.അബ്ദുൽ ലത്തീഫ് പാലത്തുങ്കര മത്സരത്തിൽ ഒന്നാം സ്ഥാനം നേടി .തൃശൂർ ചാമക്കാല നഹ്ജുറശാദ് ഇസ്ലാമിക് കോളജ് വിദ്യാർത്ഥി മുഹമ്മദ് റാഫി മൂവാറ്റുപുഴ രണ്ടാം സ്ഥാനവും പെരുവളളൂർ കുമ്മിണിപ്പറമ്പ് തൻവീർ ഇസ്ലാമിക് ആൻറ് ആർട്സ് കോളജ് വിദ്യാർത്ഥി മുഹമ്മദ് റാഷിദ് കെ.കെ മൂന്നാം സ്ഥാനവും കരസ്ഥമാക്കി.
വിജയികൾക്ക് കോഴിക്കോട് വെച്ച് നടന്ന ചടങ്ങിൽ ഖാസി സയ്യിദ് മുഹമ്മദ് കോയ തങ്ങൾ ജമലുല്ലൈലി ഉപഹാരങ്ങൾ നൽകി.

‘പ്രതിഭാക്ഷരം’ പരിശീലന ക്യാമ്പ് :

യുവ എഴുത്തുകാർക്ക് രചനയുടെയും  സാഹിത്യത്തിന്റെയും പുതു ലോകം പരിചയപ്പെടുത്തുന്നതിന്നായി  എസ്.കെ.എസ്.എസ്.എഫ്. റൈറ്റേർസ് ഫോറം സംസ്ഥാന കമ്മിറ്റി ‘പ്രതിഭാക്ഷരം’ എന്ന പേരിൽ പരിശീലന ക്യാമ്പ് നടത്തുകയുണ്ടായി. കോഴിക്കോട് അരീക്കാട് അൻവാറുൽ ഇസ്ലാം ഓഡിറ്റോറിയത്തിൽ 2016 നവം- 5 ന് രാവിലെ 9.30 മുതൽ വൈകിട്ട് 5.30 വരെ നടന്ന പരിപാടി വൈവിധ്യമാർന്ന സെഷനുകൾ കൊണ്ടും നൂതനമായ പരിശീലന രീതികൾ കൊണ്ടും ശ്രദ്ധേയമായിരുന്നു. മുൻകൂട്ടി രജിസ്റ്റർ ചെയ്ത 207 പേരാണ് ക്യാമ്പിൽ പങ്കെടുത്തത്. എസ്.വൈ.എസ്.സംസ്ഥാന വർക്കിംഗ് സെക്രട്ടറി  അബ്ദുൽ ഹമീദ് ഫൈസി അമ്പലക്കടവ് പരിപാടി ഉൽഘാടനം ചെയ്തു.
നോവലിസ്റ്റ് പി.സുരേന്ദ്രൻ മുഖ്യ പ്രഭാഷണം നടത്തി. ഓണമ്പിളളി മുഹമ്മദ് ഫൈസി, സയ്യിദ് മുബശിർ തങ്ങൾ ജമലുല്ലൈലി തുടങ്ങിയ പ്രമുഖർ പരിപാടിയിൽ സംബന്ധിച്ചു. വിവിധ പഠന-പരിശീലന  സെഷനുകളിൽ ശരീഫ് ഹുദവി ചെമ്മാട്, എ.കെ.അബ്ദുൽ മജീദ്, ഷാഫി.കെ.പി,
ഡോ. ഷഫീഖ് വഴിപ്പാറ,
സ്വാദിഖ് ഫൈസി താനൂർ,മോയിൻ ഹുദവി മലയമ്മ
ക്ലാസെടുത്തു.
പരിപാടിയിൽ റൈറ്റേഴ്സ് ഫോറം ലോഗോ പ്രകാശനവും നടന്നു.

‘പ്രാസം’
തുടർ പരിശീലന പദ്ധതി:

കേരളത്തിലെ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പഠിക്കുന്ന
രചനാ തത്പരരായ യുവപ്രതിഭകൾക്ക് ദീർഘകാല പരിശീലനം നൽകുന്നതിനുള്ള  പ്രവർത്തനങ്ങൾക്ക് റൈറ്റേഴ്സ് ഫോറം തുടക്കം കുറിച്ചിരിക്കുകയാണ്. ഇതിന്റെ ഭാഗമായി നടത്തിയ പ്രത്യേക സെലക്ഷൻ ടെസ്റ്റിലൂടെ തെരഞ്ഞെടുക്കപ്പെട്ട 45 പേരുടെ പേരുവിവരങ്ങൾ പ്രസിദ്ധപ്പെടുത്തി. ഇവർക്കായി ‘പ്രാസം’ എന്ന പേരിൽ സമഗ്രമായ തുടർ പരിശീലന പദ്ധതി ആരംഭിച്ചു.
പാണക്കാട് ഹാദിയ സി.എസ്.ഇ. യിൽ വെച്ച് നടന്ന ചടങ്ങിൽ സയ്യിദ് ഹമീദലി ശിഹാബ് തങ്ങൾ പദ്ധതിയുടെ ഉൽഘാടന കർമം നിർവഹിച്ചു. അലി വാണിമേൽ അധ്യക്ഷനായി. സത്താർ പന്തലൂർ, ഹബീബ് ഫൈസി കോട്ടോപ്പാടം, റഫീഖ് അഹ്മദ് തിരൂര്, ഡോ. ജാബിർ ഹുദവി, ആഷിഖ് കുഴിപ്പുറം സംസാരിച്ചു. തുടർന്ന് നടന്ന പഠന – പരിശീലന സെഷനുകൾക്ക് ഡോ. ശഫീഖ് റഹ്മാനി വഴിപ്പാറ, ഡോ. ഹിക്മത്തുള്ള , ശരീഫ് ഹുദവി ചെമ്മാട് , മോയിൻ മലയമ്മ, സലാം റഹ്മാനി കൂട്ടാലുങ്ങൽ നേതൃത്വം നൽകി.

സത്യധാരയിൽ പ്രത്യേകം പേജുകൾ :

വളർന്നു വരുന്ന എഴുത്തുകാരെ കണ്ടെത്തുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനുമായി
സത്യധാര ദ്വൈവാരികയിൽ
പ്രത്യേകം പേജുകൾ ആരംഭിച്ചിട്ടുണ്ട്.

പ്രതികരണ പത്രിക:
ശാഖാ സൈറ്റ് ബോർഡുകളിൽ പതിക്കാനുതകും വിധം കാലിക പ്രാധാന്യമുള്ള വിഷയങ്ങളിൽ പ്രതികരണ പോസ്റ്റർ തയ്യാറാക്കി സോഷ്യൽ മീഡിയ വഴിയും മറ്റും പ്രചരിപ്പിക്കുന്നു.