SKSSF Campus Wing

Back to homepage

campuz wingവാദിനൂറിന്റെ പ്രൊഡക്റ്റുകളായ ക്യാമ്പസ്‌ വിംഗും ഇബാദും മജ്‌ലിസ്‌ ഇൻതിസ്വാബോട്‌ കൂടിയാണു വീണ്ടും കർമ പഥത്തിലേക്കെത്തുന്നത്‌.
2009 മലപ്പുറം പെരിന്തൽമണ്ണ എം.ഇ.എ എഞ്ചിനിയറിംഗ്‌ കോളേജിൽ നടന്ന നാഷണൽ ക്യാമ്പസ്‌കാളിലൂടെ ക്യാമ്പസ്‌ വിദ്യാർഥികൾക്കായി, പൂർണമായും ക്യാമ്പസ്‌ വിദ്യാർഥികൾ നേതൃത്വം നൽകുന്ന സംഘടനക്ക്‌ എസ്‌.കെ.എസ്‌.എസ്‌.എഫ്‌ രൂപം നൽകി.
സ്വപ്ന തുല്യമായ ഒരു തലമുറക്ക്‌ വേണ്ടിയുള്ള പ്രയത്നമായി ക്യാമ്പസ്‌ വിംഗ്‌ നിർവചിക്കപ്പെട്ടു.
സ്വയം മാതൃകകളാവുക എന്നതായിരുന്നു മുദ്രാവാക്യം.
നന്മയും സ്നേഹവും പുഞ്ചിരിയും ക്യാമ്പസ്‌ വിംഗ്‌ മുഖ മുദ്രയാക്കി.
ഷഫീഖ്‌ തിരൂർ ചെയർമാനും, എ.പി ആരിഫലി ജനറൽ കൺ വീനറുമായി ക്യാമ്പസ്‌ വിംഗ്‌ സമിതി 2010 ൽ നിലവിൽ വന്നു.
നിരന്തരമായ ക്യാമ്പുകളും, രാവ്‌ പുലരും വരെയുള്ള ഇസ്‌ലാമിക്‌ സെന്ററിലെ ചർച്ചകളുമാണു ക്യാമ്പസ്‌ വിംഗിന്റെ മധുര കാലം.
പ്രൊഫഷണൽ, ആർട്ട്സ്‌ എന്നിങ്ങനെ ഉപ ഘടകങ്ങളിലൂടെയായിരുന്നു ക്യാമ്പസ്‌ വിംഗ്‌ ആദ്യം ചലിച്ചിരുന്നത്‌. പിന്നീട്‌ അത്‌ മലബാർ,കൊച്ചിൻ, ട്രാവൻകൂർ, മംഗലാപുരം, നീലഗിരി എന്നിങ്ങനെ സോണുകൾ കേന്ദ്രീകരിച്ച്‌ പ്രവർത്തനം ആരംഭിച്ചു.
വളരെ വെല്ലുവിളികൾ നിറഞ്ഞ സാഹചര്യത്തിൽ 2011 ഷൊർണൂർ മലബാർ എഞ്ചിനിയറിംഗ്‌ കോളേജിൽ ക്യാമ്പസ്‌ കാൾ സംഘടിപ്പിച്ച്‌ ക്യാമ്പസ്‌ വിംഗ്‌ അതിന്റെ അദ്വിതീയമായ വ്യക്തിത്വം തെളിയിച്ചു.
120 ക്യാമ്പസുകളിൽ തൊട്ടടുത്ത വർഷം സാന്നിധ്യമുണ്ടാക്കാൻ ക്യാമ്പസ്‌ വിംഗിനു സാധിച്ചു.
മാഷും കുട്ടികളും എന്ന രീതിയാണു ക്യാമ്പസ്‌ വിംഗിനെ കൂടുതൽ സ്വീകാര്യമാക്കിയത്‌.
ക്യാമ്പസുകളിൽ ആത്മീയ പരിസരം സാധ്യമാക്കാൻ സംഘടനക്ക്‌ കഴിഞ്ഞു. ആത്മീയതയും വേദവും ഉള്ളടങ്ങിയ സാമുദായിക പ്രവർത്തനത്തെ ക്യാമ്പസ്‌ വിംഗ്‌ മുന്നോട്ട്‌ വെച്ചു.

ക്യാമ്പസ്‌ വിംഗ്‌ സമിതി

2010-2011
ചെയർമാൻ ഷഫീഖ്‌
ജനറൽ കൺവീനർ എ.പി ആരിഫ്‌ അലി
ആക്ടിംഗ്‌ കൺവീനറായി ഷബിൻ മുഹമ്മദ്‌ പിന്നീട്‌ തെരഞ്ഞെടുക്കപ്പെട്ടു.

2011-2013
ചെയർമാൻ എ.പി ആരിഫ്‌ അലി
ജനറൽ കൺവീനർ ഷബിൻ മുഹമ്മദ്‌
ചെയർമാൻ സ്ഥാനം ഒഴിവിലേക്ക്‌ ഷാജിദ്‌ , ജൗഹർ എന്നിവർ യഥാക്രമം പിന്നീട്‌ തെരഞ്ഞെടുക്കപ്പെട്ടു.

2013-2015
ചെയർമാൻ സ്വാലിഹ്‌
ജനറൽ കൺവീനർ മുനീർ പി.വി
2015-
ചെയർമാൻ അബ്ദുല്ലാഹി
ജനറൽ കൺവീനർ ഇസ്‌ഹഖ്‌ കിലർ