ദുരിതാശ്വാസ നിധി: ഹൈദരലി ശിഹാബ് തങ്ങൾ ആദ്യ സംഭാവന നൽകി

ദുരിതാശ്വാസ നിധി: ഹൈദരലി ശിഹാബ് തങ്ങൾ ആദ്യ സംഭാവന നൽകി
മലപ്പുറം: മഴക്കെടുതി അനുഭവിക്കുന്നവർക്ക് വേണ്ടി എസ് കെ എസ് എസ് എഫ് സംസ്ഥാന കമ്മിറ്റി സ്വരുപിക്കുന്ന ദുരിതാശ്വാസ നിധിയിലേക്ക് ആദ്യ തുക സംഭാവന നൽകി പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്തു. സമസ്ത ജനറൽ സെക്രട്ടറി പ്രൊഫ. കെ ആലികുട്ടി മുസ് ലിയാർ ചടങ്ങിൽ വെച്ച് ആദ്യ സംഭാവന സ്വീകരിച്ചു. മലപ്പുറം സുന്നി മഹലിൽ നടന്ന പരിപാടിയിൽ സമസ്ത മുശാവറ അംഗങ്ങളായ വാക്കോട് മൊയ്തീൻ കുട്ടി ഫൈസി, എ. മരക്കാർ ഫൈസി ,ഹൈദർ ഫൈസി പനങ്ങാങ്ങര, സയ്യിദ് മുഹമ്മദ് കോയ തങ്ങൾ ജമലുല്ലൈലി, കെ.എ. റഹ്മാൻ ഫൈസി, യു.ഷാഫി ഹാജി, എസ് കെ എസ് എസ് എഫ് ജനറൽ സെക്രട്ടറി സത്താർ പന്തലൂർ, ജില്ലാ പ്രസിഡന്റുമാരായ സയ്യിദ് ഹാഷിറലി ശിഹാബ് തങ്ങൾ, സയ്യിദ് ഫഖ്റുദ്ദീൻ തങ്ങൾ, ഹസൻ സഖാഫി പൂക്കോട്ടൂർ, കാടാമ്പുഴ മൂസ ഹാജി സംബന്ധിച്ചു.
Categories: News

About Author

Related Articles