എസ്.കെ.എസ്.എസ്.എഫ് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് കര്‍മസമിതി

കോഴിക്കോട്: മഴക്കെടുതി മൂലം പ്രയാസമനുഭവിക്കുന്നവരെ സഹായിക്കുന്നവരെ സഹായിക്കുന്നതിന് വേണ്ടി എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന കമ്മിറ്റി ആരംഭിച്ച ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ ജില്ലാ തലങ്ങള്‍ നേതൃത്വം നല്‍കാന്‍ കര്‍മ സമിതി രൂപീകരിച്ചു. വിവിധ ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്നവര്‍ക്ക് പ്രാഥമികമായി രണ്ടു ദിവസത്തിനകം സഹായങ്ങള്‍ എത്തിക്കും. വയനാട് ജില്ലയിലേക്ക് നൂറംഗ പ്രത്യേക കര്‍മസേന ഇന്ന് മുതല്‍ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കും. വിവിധ ജില്ലകളില്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന വിഖായ വളണ്ടിയര്‍മാരുടെ പ്രവര്‍ത്തനങ്ങള്‍ ഏകീകരിക്കാന്‍ പദ്ധതി ആവിഷ്‌ക്കരിച്ചു. ദുരിതബാധിതര്‍ക്ക് ഭക്ഷ്യധാന്യങ്ങളും മറ്റു അവശ്യസാധനങ്ങളും എത്തിക്കാന്‍ ജില്ലാതലങ്ങളില്‍ ഭാരവാഹികള്‍ക്ക് പ്രത്യേക ചുമതല നല്‍കി. സത്താര്‍ പന്തലൂര്‍(കോ-ഓര്‍ഡിനേറ്റര്‍) ശഹീര്‍ പാപ്പിനിശ്ശേരി (കണ്ണൂര്‍), ശുഐബ് നിസാമി, അയ്യൂബ് മുട്ടില്‍(വയനാട്), ഒ.പി.എം അഷ്‌റഫ്, ടി.പി സുബൈര്‍ മാസ്റ്റര്‍ (കോഴിക്കോട്), ജലീല്‍ ഫൈസി അരിമ്പ്ര( മലപ്പുറം), ഹബീബ് ഫൈസി കോട്ടോപ്പാടം(പാലക്കാട്), പി.എം ഫൈസല്‍(എറണാകുളം), ആഷിക്ക് കുഴിപ്പുറം, സഹല്‍ തൊടുപുഴ(ഇടുക്കി) എന്നിവര്‍ നേതൃത്വം നല്‍കും. യോഗത്തില്‍ മുസ്തഫ അഷ്‌റഫി കക്കുപ്പടി അദ്ധ്യക്ഷത വഹിച്ചു. ശഹീര്‍ പാപ്പിനിശ്ശേരി, സുബൈര്‍ മാസ്റ്റര്‍ കുറ്റിക്കാട്ടൂര്‍, സുഹൈബ് നിസാമി നീലഗിരി, ആഷിക്ക് കുഴിപ്പുറം,ഹബീബ് ഫൈസി കോട്ടോപാടം,ഫൈസല്‍ ഫൈസി മടവൂര്‍, ആസിഫ് ദാരിമി പുളിക്കല്‍, സയ്യിദ് ഫഖ്‌റുദ്ദീന്‍ തങ്ങള്‍ കണ്ണന്തളി, ഒ പി എംഅഷ്‌റഫ,്സിദ്ദിഖ് അസ്ഹരി പാത്തൂര്‍, ജലീല്‍ഫൈസി അരിമ്പ്ര, ഖാദര്‍ ഫൈസി തലക്കശ്ശേരി, സുഹൈര്‍ അസ്ഹരി പല്ലംങ്കോട് എന്നിവര്‍ പ്രസംഗിച്ചു. സത്താര്‍ പന്തലൂര്‍ സ്വഗതവും ഡോ. ജാബിര്‍ ഹുദവി നന്ദിയും പറഞ്ഞു.