മഴക്കെടുതി: എസ്.കെ. എസ്. എസ്.എഫ് ദുരിതാശ്വാസ നിധി സമാഹരിക്കും

കോഴിക്കോട്: മഴക്കെടുതിയെ തുടർന്ന് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ദുരിതമനുഭവിക്കുന്ന സഹോദരങ്ങളെ സഹായിക്കുന്നതിന് വേണ്ടി ദുരിതാശ്വാസ നിധി സമാഹരിക്കാൻ എസ് കെ എസ് എസ് എഫ് സംസ്ഥാന കമ്മിറ്റി തീരുമാനിച്ചു. കാലവർഷക്കെടുതി മൂലം പ്രയാസമനുഭവിക്കുകയും വലിയ സാമ്പത്തിക നഷ്ടം ഉണ്ടാവുകയും ചെയ്തവരെ നേരിട്ട് സഹായിക്കുന്നതിന് വേണ്ടി സ്വരൂപിക്കുന്ന ഈ പദ്ധതിയിലേക്ക് പരമാവധി സംഭാവന എത്തിക്കാൻ പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങൾ അഭ്യർത്ഥിച്ചു. പള്ളികൾ, വിദ്യാഭ്യാസ സ്ഥാനങ്ങൾ, കച്ചവട സ്ഥാപനങ്ങൾ, വ്യവസായ വാണിജ്യ മേഖലയിലെ ഉദാരമതികൾ, പ്രവാസി സഹോദരങ്ങൾ തുടങ്ങി എല്ലാ മേഖലയിലുള്ളവരും ഈ പദ്ധതി വിജയിപ്പിക്കാൻ രംഗത്തിറങ്ങണമെന്ന് അദ്ദേഹം പറഞ്ഞു. ഇന്ന് പള്ളികളിൽ ആവശ്യമായ ഉദ്ബോധനം നടത്തി സംഭാവന സ്വരൂപിക്കാൻ മഹല്ല് ഭാരവാഹികൾ സഹകരിക്കണമെന്നും തങ്ങൾ അഭ്യർത്ഥിച്ചു.

ദുരിതാശ്വാസ നിധിയിലേക്കുള്ള സംഭാവനകൾ :

എസ് കെ എസ് എസ് എഫ് സംസ്ഥാന കമ്മിറ്റി ,

എക്കൗണ്ട് നമ്പർ 67089387974,

IFSC SBIN 0070301, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, ആനി ഹാൾ റോഡ് ബ്രാഞ്ച് , കോഴിക്കോട് എന്ന എക്കൗണ്ടിലേക്ക് അയക്കണമെന്ന് തങ്ങൾ അറിയിച്ചു.

Categories: News

About Author