ശാഖാതലങ്ങളിൽ ബോധവത്കരണങ്ങൾ സംഘടിപ്പിക്കുക – ഹമീദലി ശിഹാബ് തങ്ങൾ

കോഴിക്കോട്: ഭക്ഷണം ,ശുചിത്വം , വ്യായാമം എന്ന പ്രമേയത്തെ അധികരിച്ച് എസ് കെ എസ് എസ് എഫ് സംസ്ഥാന വ്യാപകമായി നടത്തുന്ന ആരോഗ്യജാഗ്രതാ പ്രചാരണത്തിന്റെ ഭാഗമായി ശാഖാതലങ്ങളിൽ ബോധവത്കരണം നടത്തണമെന്ന് സംസ്ഥാന പ്രസിഡന്റ് സയ്യിദ് ഹമീദലി ശിഹാബ് തങ്ങൾ അഭ്യർത്ഥിച്ചു. പ്രദേശത്തെ പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളുടെ സഹകരണത്തോടെ ബോധവത്കരണ ക്ലാസ്സുകളും മറ്റു പ്രചാരണങ്ങളും നടത്താൻ ശാഖ കമ്മിറ്റികൾ മുന്നിട്ടിറങ്ങണമെന്ന് തങ്ങൾ പറഞ്ഞു.

Categories: News

About Author