വിഖായ ആക്ടീവ് വിംഗ് : രണ്ടാം ഘട്ട പരീശീലനത്തിന് രജിസ്‌ട്രേഷന്‍ ആരംഭിച്ചു

വിഖായ ആക്ടീവ് വിംഗ് : രണ്ടാം ഘട്ട പരീശീലനത്തിന് രജിസ്‌ട്രേഷന്‍ ആരംഭിച്ചു

കോഴിക്കോട്: എസ് കെ എസ് എസ് എഫ് സംസ്ഥാന കമ്മിറ്റിയുടെ സന്നദ്ധ വിഭാഗമായ വിഖായ യുടെ ആക്ടീവ് വിംഗ് രണ്ടാം ബാച്ചിന്റെ പരിശീലനത്തിന് രജിസ്‌ട്രേഷന്‍ ആരംഭിച്ചു. പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍ ഓണ്‍ ലൈന്‍ മുഖേന പേര് ചേര്‍ത്ത് ഉദ്ഘാടനം ചെയ്തു . ആഗസ്റ്റ്, സെപ്തംബര്‍ മാസങ്ങളില്‍ ജില്ലാതലങ്ങളില്‍ രണ്ട് ഘട്ടങ്ങളിലായി നടക്കുന്ന പരിശീലന ക്യാമ്പില്‍ നിന്നും തെരഞ്ഞെടുക്കപ്പെടുന്നവരെ സംസ്ഥാന തലത്തില്‍ പരിശീലനം നല്‍കിയാണ് ആക്ടീവ് വിംഗ് അംഗങ്ങളെ തെരഞ്ഞെടുക്കുക. ഒക്ടോബര്‍ മാസത്തില്‍ രണ്ടാം ബാച്ചിന്റെ ലോഞ്ചിംഗ് നടക്കും. സയ്യിദ് ഫഖ്‌റുദ്ദീന്‍ തങ്ങള്‍ കണ്ണന്തളി,സത്താര്‍ പന്തലൂര്‍,ശമീര്‍ ഫൈസി ഒടമല,ശാഫി മാസ്റ്റര്‍ ആട്ടീരി,സലാം ഫറൂഖ്,സല്‍മാന്‍ ഫൈസി തിരൂര്‍ക്കാട്,അബ്ദുറഹിമാന്‍ മഞ്ചേരി,ജലീല്‍ മാസ്റ്റര്‍, നിസാം ഓമശ്ശേരി ,ഗഫൂര്‍ മുണ്ടുപാറ, ടി വിസി അബ്ദു സ്സമദ് ഫൈസി,ജലീല്‍ ഇരിങ്ങാട്ടിരി,ഇല്യാസ് മുസ്‌ലിയാര്‍ എന്നിവര്‍പങ്കെടുത്തു.

Categories: News

About Author