‘ഭക്ഷണം, ശുചിത്വം, വ്യായാമം’ ആരോഗ്യ ജാഗ്രത ആഗസ്റ്റ് മുതല്‍

കോഴിക്കോട്: ആരോഗ്യ ബോധവത്കരണം ലക്ഷ്യമിട്ട് ‘ഭക്ഷണം, ശുചിത്വം, വ്യായാമം’ എന്ന പ്രമേയവുമായി സംസ്ഥാന വ്യാപകമായി പ്രചാരണം നടത്താന്‍ എസ് കെ എസ് എസ് എഫ് സംസ്ഥാന സെക്രട്ടറിയേറ്റ് തീരുമാനിച്ചു. ആഗസ്ത് ഒന്ന് മുതല്‍ 31 വരെയാണ് ബോധവത്കരണ പരിപാടികള്‍ സംഘടിപ്പിക്കുന്നത്. സംസ്ഥാന ആരോഗ്യ വകുപ്പുമായി സഹകരിച്ച് ശാഖാ തലങ്ങളില്‍ ആരോഗ്യ ബോധവത്കരണ ക്ലാസ്സുകള്‍ സംഘടിപ്പിക്കും. ജില്ലാ തലത്തില്‍ ടേബ്ള്‍ ടോക്, ശുചിത്വ പ്രവര്‍ത്തനങ്ങള്‍, വീഡിയോ പ്രചാരണം, സ്‌കൂള്‍ മദ്രസാ വിദ്യര്‍ത്ഥികള്‍ മുഖേന ലഘുലേഖ വിതരണം, സോഷ്യല്‍ മീഡിയാ പ്രചാരണം, പ്രഭാത സവാരി തുടങ്ങിയവ കാമ്പയിന്റെ ഭാഗമായി നടക്കും. സംസ്ഥാന തല ഉദ്ഘാടനം ആഗസ്റ്റ് 2 ന് ചെമ്മാട് നടക്കും. കാമ്പയിന്‍ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കാന്‍ ആഷിഖ് കുഴിപ്പുറം കണ്‍വീനറായി ഉപസമിതി രൂപീകരിച്ചു. യോഗത്തില്‍ പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍ അധ്യക്ഷത വഹിച്ചു.ബഷീര്‍ ഫൈസി ദേശമംഗലം,ശൗക്കത്തലി മൗലവി വെള്ളമുണ്ട,റഫീഖ് അഹമ്മദ് തിരൂര്‍,റശീദ് ഫൈസി വെള്ളായിക്കോട്,ഡോ.ജാബിര്‍ ഹുദവി,ശഹീര്‍ പാപ്പിനിശ്ശേരി, ഹാരിസ് ദാരിമി ബെദിര, സ്വദക്കത്തുള്ള ഫൈസി മംഗലാപുരം, സുബൈര്‍ മാസ്റ്റര്‍ കുറ്റിക്കാട്ടൂര്‍,ആശിഖ് കുഴിപ്പുറം, ഹബീബ് ഫൈസി കോട്ടോപാടം, മവാഹിബ്ആലപ്പുഴ, അഹമ്മദ് ഫൈസി കക്കാട്, ശുക്കൂര്‍ ഫൈസി കണ്ണൂര്‍, സയ്യിദ് ഫഖ്‌റുദ്ദീന്‍ തങ്ങള്‍ കണ്ണന്തളി, നൗഫല്‍ വാകേരി, ഒ പി എം അശ്‌റഫ് , ശുഹൈല്‍ വാഫി കോട്ടയം, സിദ്ധീഖ് അസ്ഹരി പാത്തൂര്‍,ജലീല്‍ ഫൈസി അരിമ്പ്ര,ഖാദര്‍ ഫൈസി തലക്കശ്ശേരി, നിസാം കണ്ടത്തില്‍ കൊല്ലം,ഇസ്മാഈല്‍ യമാനി മംഗലാപുരം, ജാഫര്‍ യമാനി ലക്ഷദ്വീപ്,സുഹൈര്‍ അസ്ഹരി പല്ലംകോട് എന്നിവര്‍ പ്രസംഗിച്ചു