ലീഡര്‍ 2020 മുഖാമുഖം ജൂലൈ 7 ന്

കോഴിക്കോട്: എസ് കെ എസ് എസ് എഫ് സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍നേതൃ പരിശീലനത്തിലൂടെപുതിയ തലമുറയെ വാര്‍ത്തെടുക്കുന്നപദ്ധതിയായ ലീഡര്‍ 2020 യിലേക്ക്അപേക്ഷിച്ചവര്‍ക്കുള്ള മുഖാമുഖം ജൂലൈ 7 ന് മലപ്പുറത്ത് നടക്കും.സംഘടനയില്‍ അംഗത്വമെടുത്ത30 വയസ്സ് തികയാത്തപ്ലസ് ടു വരെ യെങ്കിലുംവിദ്യാഭ്യാസ യോഗ്യതയുള്ളവര്‍ക്കാണ്ഇരുപത് മാസം ദൈര്‍ഘ്യമുള്ളകോഴ്‌സ് ആരംഭിക്കുന്നത്. നേതൃ ഗുണമുള്ള പുതിയതലമുറയെ വാര്‍ത്തെടുക്കുന്നഈ പദ്ധതിയില്‍ തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് ഇന്റേണല്‍ ,എക്‌സ്റ്റേണല്‍ മെന്റര്‍മാരുടെസഹായത്തോടയാണ് പദ്ധതി നടപ്പാക്കുക.ജൂണ്‍ 25 വരെ www.organet/skssf.in എന്ന വെബ് സൈറ്റിലൂടെപദ്ധതിയിലേക്ക് അപേക്ഷിക്കാവുന്നതാണ്‌

Categories: events, News

About Author