നേതൃസംഗമങ്ങള്‍ കോഴിക്കോടും എറണാകുളത്തും

കോഴിക്കോട്: എസ്.കെ.എസ്.എസ് .എഫ് കര്‍മ്മപദ്ധതിയുടെ ഭാഗമായി ജൂണ്‍ 30 ന് കോഴിക്കോട്ടും ജൂലൈ ഒന്നിന് എറണാകുളത്തും നേതൃസംഗമങ്ങള്‍ നടത്താന്‍ സംഘടനാ സെക്രട്ടറിയേറ്റ് യോഗം തീരുമാനിച്ചു.പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍ അധ്യക്ഷത വഹിച്ചു.തൃശൂര്‍ മുതല്‍ കാസര്‍ഗോഡ് വരെയും നീലഗിരി, കുടക്, ദക്ഷിണകന്നട, ചിക് മാഗ്ലൂര്‍, ലക്ഷദ്വീപ് എന്നിവിടങ്ങളിലുള്ള ജില്ല, മേഖല ജനറല്‍ സെക്രട്ടറിമാരാണ് കോഴിക്കോട് സുപ്രഭാതം ഓഡിറ്റോറിയത്തില്‍ നടക്കുന്ന നേതൃസംഗമത്തില്‍ പങ്കെടുക്കുക . വൈകു.3 മണി മുതല്‍ 6 :30 വരെയാണ് പരിപാടി. ജൂലൈ ഒന്നിന് ശനിയാഴ്ച്ച കാലത്ത് 11 മണിക്ക് കൊച്ചിന്‍ ഇസ്ലാമിക് സന്ററില്‍ നടക്കുന്ന നേതൃസംഗമത്തില്‍ തിരുവനന്തപുരം മുതല്‍ എറണാകുളം വരെയുള്ള ജില്ലകളിലെ ഭാരവാഹികളാണ് സംബന്ധിക്കുക. ബന്ധപെട്ടവര്‍ കൃത്യസമയത്ത് എത്തിച്ചേരണമെന്ന് സംസ്ഥാന ജനറല്‍ സെക്രട്ടറി സത്താര്‍ പന്തലൂര്‍ അറിയിച്ചു.

Categories: events, News

About Author