പരിസ്ഥിതി ദിനത്തില്‍ ‘വിഖായ’ വൃക്ഷം തൈകള്‍ നടും

കോഴിക്കോട്: പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി സംസ്ഥാന വ്യാപകമായി വൃക്ഷ തൈകള്‍ വെച്ചു പിടിപ്പിക്കാന്‍ എസ്.കെ.എസ്.എസ്.എഫ് വിഖായ സംസ്ഥാന സമിതി തീരുമാനിച്ചു പ്രാദേശിക തലങ്ങളില്‍ നിന്നും സര്‍ക്കാറില്‍ നിന്നും ലഭ്യമായ വിവിധയിനം തൈകള്‍ ശേഖരിച്ച് ശാഖാ തലത്തില്‍ പൊതുസ്ഥലത്ത് വെച്ച് പിടിപ്പിക്കും . പരിപാടിയുടെ സംസ്ഥാന തല ഉദ്ഘാടനം എസ് കെ എസ് എസ് എഫ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍ ജൂണ്‍ നാലിന് തിരൂര്‍ക്കാട് അന്‍വാര്‍ ഹയര്‍ സെക്കണ്ടറി ഇംഗ്ലീഷ് മീഡിയം സ്‌കൂളില്‍ നിര്‍വഹിക്കും.വിഖായ സംസ്ഥാന ചെയര്‍മാന്‍ സലാം ഫറോക്ക് അധ്യക്ഷത വഹിച്ചു. എസ്.കെ.എസ്.എസ്.എഫ് സംസഥാന സെക്രട്ടറിയേറ്റ് അംഗം ജലീല്‍ ഫൈസി അരീമ്പ്ര ഉദ്ഘാടനം നിര്‍വ്വഹിച്ചു . റഷീദ് വെങ്ങപ്പള്ളി,ഷബീര്‍ ബദരി കണ്ണൂര്‍, ഷര്‍ഹബീല്‍ മഹ്‌റൂഫ്, മന്‍സൂര്‍ പാണമ്പ്ര, അഹമ്മദ് ഷാരിഖ് ആലപ്പുഴ, അന്‍വര്‍ കൊല്ലം, ഗഫൂര്‍ മുണ്ടുപ്പാറ, കരീം മുസ്ലിയാര്‍ കൊടക്, ബഷീര്‍ മംഗലാപുരം, മൊയ്തു മൗലവി ചെര്‍ക്കള, നിയാസ് എര്‍ണാംകുളം, സാജിദ് മൗലവി വയനാട്, സിറാജ് തൃശ്ശൂര്‍, ഷാഫി പര്‍വീന്‍ നീലഗിരി, സുദീര്‍ തിരുവനന്തപുരം, സുബൈര്‍ മുസ്ലിയാര്‍ പാലക്കാട് തുടങ്ങിയര്‍ പങ്കെടുത്തു.വിഖായ സംസ്ഥാന ജനറല്‍ കണ്‍വീനര്‍ സല്‍മാന്‍ ഫൈസി സ്വാഗതവും വിഖായ സംസ്ഥാന വര്‍ക്കിംഗ് കണ്‍വീനര്‍ നിസാം ഓമശ്ശേരി നന്ദിയും പറഞ്ഞു.