സിവില്‍ സര്‍വീസ് ജേതാവിനെ അനുമോദിച്ചു

സിവില്‍ സര്‍വീസ് ജേതാവിനെ അനുമോദിച്ചു

കോഴിക്കോട്:ഇന്ത്യന്‍ സിവില്‍ സര്‍വ്വീസ് പരീക്ഷയില്‍ ഇരുന്നൂറാമത് റാങ്ക് നേടി വിജയിച്ച മുഹമ്മദ് ജുനൈദിന്റെ എസ്.കെ.എസ്.എസ്.എഫ് ട്രെന്റ് സംസ്ഥാന സമിതി അനുമോദിച്ചു.കോഴിക്കോട് ഇസ്ലാമിക് സെന്ററില്‍ നടന്ന ചടങ്ങില്‍ ചെയര്‍മാന്‍ അബ്ദുല്‍ റഹീം ചുഴലി അധ്യക്ഷത വഹിച്ചു. എസ്.കെ .എസ്.എസ് എഫ് സംസ്ഥാന ജന:സെക്രട്ടറി സത്താര്‍ പന്തല്ലൂര്‍ ഉപഹാര സമര്‍പ്പണം നടത്തി. ഡോ :അബ്ദുല്‍ മജീദ് കൊടക്കാട്, ശംസുദ്ധീന്‍ ഒഴുകൂര്‍, റഷീദ് കംബ്‌ളക്കാട്, ഡോ: അബ്ദുല്‍ ജബ്ബാര്‍ സിദ്ധീഖ് അക്ബര്‍ വാഫി, റാഷിദ് വേങ്ങര, ഹസീം ആലപ്പുഴ, ജിയാദ് എറണാകുളം പ്രസംഗിച്ചു.മഫാസ് സിവില്‍ സര്‍വീസ് പരിശീലന വിദ്യാര്‍ത്ഥികളുമായി സംവദിച്ച ജുനൈദ് അവരുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കിയാണ് പിരിഞ്ഞത്.കണ്‍വീനര്‍ റഷീദ് കോടിയൂറ സ്വാഗതവും കെ.കെ മുനീര്‍ നന്ദിയും പറഞ്ഞു.

ഫൊട്ടോ അടിക്കുറിപ്പ്: ഇന്ത്യന്‍ സിവില്‍ സര്‍വ്വീസ് പരീക്ഷയില്‍ ഇരുന്നൂറാമത് റാങ്ക് നേടി വിജയിച്ച മുഹമ്മദ് ജുനൈദിനുള്ള എസ്.കെ.എസ്.എസ്.എഫ് ട്രെന്റ് സംസ്ഥാന സമിതി യുടെ ഉപഹാരം എസ്.കെ.എസ്.എസ് എഫ് സംസ്ഥാന ജന:സെക്രട്ടറി സത്താര്‍ പന്തല്ലൂര്‍ സമര്‍പ്പിക്കുന്നു

Categories: News

About Author