സഹചാരി ഫണ്ട് ശേഖരണം ഇന്ന് (വെള്ളി)

കോഴിക്കോട്: എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന കമ്മിറ്റിയുടെ ആതുരസേവന വിഭാഗമായ സഹചാരി റിലീഫ് സെല്ലിലേക്കുള്ള ഫണ്ട് ശേഖരണം റമദാന്‍ മാസത്തിലെ ആദ്യ വെള്ളിയാഴ്ചയായ ഇന്ന് നടക്കും. കഴിഞ്ഞ 12 വര്‍ഷമായി തുടര്‍ന്നുവരുന്ന ഫണ്ട് ശേഖരണത്തിലൂടെ ആയിരക്കണക്കിന് നിര്‍ധന രോഗികള്‍ക്ക് സാമ്പത്തിക സഹായം നല്‍കിയിട്ടുണ്ട്. പള്ളികളില്‍ ഉദ്‌ബോധനം നടത്തി മഹല്ല് ഭാരവാഹികളുടെയും സംഘടനാ പ്രവര്‍ത്തകരുടെയും ഖാസി, ഖത്വീബുമാരുടെയും കാര്‍മികത്വത്തിലാണ് ഫണ്ട് ശേഖരണം നടത്തുക.

കാന്‍സര്‍, കിഡ്‌നി രോഗികള്‍ക്ക് പ്രത്യേക സഹായം, സ്ഥിരമായി മരുന്ന് കഴിക്കുന്നവര്‍ക്ക് മാസാന്ത ധനസഹായവും നല്‍കി വരുന്നുണ്ട് . സാമ്പത്തികമായി പ്രയാസമനുഭവപ്പെടുന്ന

നിശ്ചിത അപേക്ഷ പ്രകാരം എല്ലാ മാസവും നാനൂറോളം രോഗികൾക്ക് സഹചാരിയുടെ നേതൃത്വത്തില്‍ ധനസഹായ വിതരണം നടന്നുവരുന്നു. അടുത്ത വര്‍ഷം മുതല്‍ കോഴിക്കോട് കേന്ദ്രമായി സഹചാരി ആതുര സേവന കേന്ദ്രവും ജില്ലാ തലങ്ങളില്‍ ഡയാലിസിസ് ചെയ്യുന്ന രോഗികള്‍ക്ക് പ്രത്യേക കാരുണ്യ പദ്ധതിയും ആരംഭിക്കുന്നുണ്ട് .

ഇന്ന് പള്ളികളില്‍നിന്നും മറ്റും ശേഖരിക്കുന്ന സംഖ്യ

19 ന് ജില്ലാ കേന്ദ്രങ്ങളിലും 20 ന് സംസ്ഥാന കമ്മിറ്റി ആസ്ഥാനമായ കോഴിക്കോട് ഇസ്‌ലാമിക് സെന്ററിലും സ്വീകരിക്കും.

ഫണ്ട് ശേഖരണം വിജയകരമാക്കാൻ മഹല്ല് ജമാഅത്തു ഭാരവാഹികൾ, ഖാസി ഖത്വീബുമാർ ,സംഘടനാ പ്രവർത്തകർ തുടങ്ങി എല്ലാവരും രംഗത്തിറങ്ങണമെന്ന് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾ ,സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ, പ്രൊഫ.കെ ആലികുട്ടി മുസ്ലിയാർ എന്നിവർ സംയുക്ത പ്രസ്താവനയിൽ അഭ്യർത്ഥിച്ചു.