യുക്തി വാദംഒരു പുതിയ പാഠമല്ല. ഡോ.ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി

കോഴിക്കോട്: യുക്തിവാദമെന്ന പേരില്‍അവതരിപ്പിക്കപ്പെടുന്ന വാദങ്ങള്‍യുക്തി രഹിതമാണന്ന് ഡോ.ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി .ശാസ്ത്രത്തിന്റെഅടിസ്ഥാനമായഅനുമാനങ്ങള്‍അംഗീകരിക്കുന്നവര്‍ക്ക്പക്ഷെദൈവിക യാഥാര്‍ത്ഥ്യങ്ങള്‍തിരിച്ചറിയാന്‍സാധിക്കുന്നില്ല.ഈപ്രപഞ്ചംതന്നെദൈവാസ്തിക്യത്തിന്തെളിവാണന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.മതം,യുക്തിവാദം,നവനാസ്തികതഎന്ന ശീര്‍ഷകത്തില്‍എസ് കെ എസ് എസ് എഫ് മനീഷ സംസ്ഥാന സമിതികോഴിക്കോട് സുപ്രഭാതംഓഡിറ്റോറിയത്തില്‍സംഘടിപ്പിച്ചഏകദിന പാഠശാലഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ആദ്യ സെഷനില്‍ യുക്തി വാദവും ലിബറിസവും:ഒരു യുക്തി വിചാരണ, ഡാര്‍വിനിസവും ഡോക്കിന്‍സിന്റെ അബന്ധ വാദങ്ങളും, പടിഞ്ഞാറന്‍ഫെമിനിസം:സ്ത്രീവാദങ്ങളുടെഅര്‍ത്ഥംഎന്നി വിഷയങ്ങളില്‍യഥാ ക്രമം സി ഹംസ സാഹിബ് മേലാറ്റൂര്‍,എന്‍ എംഹുസൈന്‍,ജൗഹര്‍ കാവനൂര്‍ എന്നിവര്‍ പ്രബന്ധം അവതരിപ്പിച്ചു.രണ്ടാംസെഷനില്‍ദൈവം,മതം,സൃഷ്ടി:ഇസ് ലാമിന്റെകാഴ്ചപ്പാട്, നാസ്തികയുടെസംശയങ്ങളുംഇസ്‌ലാമിന്റെമറുപടിയും,യുക്തിയുംഇസ്‌ലാമികഫിലോസഫികളുംഎന്നീ വിഷയങ്ങളില്‍യഥാക്രമംഅബ്ദുസ്സലാം ഫൈസി ഒളവട്ടൂര്‍, ശുഹൈബ് ഹൈത്തമി, ഇ.എംസുഹൈല്‍ ഹുദവി തുടങ്ങിയവര്‍ പ്രബന്ധാ വതരണം നടത്തി.സിദ്ദീഖ് നദ്‌വി ചേറൂര്‍ അധ്യക്ഷത വഹിച്ചു.ശഹീര്‍ ദേശമംഗലം, സ്വാദിഖ് ഫൈസി താനൂര്‍, ഹനീഫ് റഹ്മാനിപനങ്ങാങ്ങര,മോയിന്‍ ഹുദവി മലയമ്മ, ഖയ്യൂം കടമ്പോട്, ടി അബൂബക്കര്‍ ഹുദവിതുടങ്ങിയവര്‍ സംബന്ധിച്ചു.