എസ് കെ എസ് എസ് എഫ് റമളാന്‍ കാമ്പയിന്‍ ഉദ്ഘാടനം കൈപ്പറ്റയില്‍

കോഴിക്കോട്: വിപുലമായആതമ സംസ്‌കരണപദ്ധതികളും ജീവ കാരുണ്യപ്രവര്‍ത്തനങ്ങളുമായി എസ് കെ എസ് എസ് എഫ്സംസ്ഥാന വ്യാപകമായി നടത്തുന്നറമളാന്‍ കാമ്പയിന്റെ ഉദ്ഘാടനംഒതുക്കുങ്ങല്‍ കൈപറ്റയില്‍ മെയ് 10 ന് നടക്കും. ആസക്തിക്കെതിരെ ആത്മ സമരം എന്നതാണ് ഈ വര്‍ഷത്തെപ്രമേയം. വൈകീട്ട്7 മണിക്ക്സമസ്ത കേന്ദ്ര മുശാവറഅംഗം കോട്ടുമല മൊയ്തീന്‍ മുസ്‌ലിയാര ടെ അധ്യക്ഷതയില്‍പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍ഉദ്ഘാടനം ചെയ്യും. അഹ്മ്മദ് ഫൈസി കക്കാട് പ്രമേയ പ്രഭാഷണം നടത്തും. സി എച്ച് ത്വയ്യിബ് ഫൈസി, ഒ .കെ എം കുട്ടി ഉമരി,സയ്യിദ് ഹാശിറലി ശിഹാബ് തങ്ങള്‍,കെ.കെ എസ് തങ്ങള്‍ വെട്ടിച്ചിറ, കെ കെ എസ് ബാപുട്ടി തങ്ങള്‍, കെ അലി അക്ബര്‍ തങ്ങള്‍, അബ്ദുല്‍ ഖാദര്‍ ഫൈസി കന്നംപുറം, പി എം റഫീഖ് അഹമ്മദ് തിരൂര്‍ എന്നിവര്‍ പ്രസംഗിക്കും. ഖുര്‍ആന്‍, ഹദീസ് പഠനത്തിന് റമളാന്‍ കാലയളവില്‍ ശാഖാ തലങ്ങളില്‍വിപുലമായ പദ്ധതികള്‍ക്ക് രൂപം നല്‍കി.ക്ലസ്റ്റര്‍ തലങ്ങളില്‍സക്കാത്ത് സെമിനാറുകള്‍ സംഘടിപ്പിക്കും.ജില്ലാ മേഖല തലങ്ങളില്‍ഇഫ്ത്വാര്‍ മീറ്റുകള്‍ ,നിര്‍ധന കടുംബങ്ങള്‍ക്ക് കുവൈത്ത് കേരള ഇസ്‌ലാമിക് കൗണ്‍സിലുമായി സഹകരിച്ച് ഇഫ്ത്വാര്‍ ക്വിറ്റ് വിതരണം,നിര്‍ധനരായ മതാധ്യാപകര്‍ക്ക് പെരുന്നാള്‍ പുടവവിതരണം, നിര്‍ധനരായ വിദ്യാര്‍ത്ഥികള്‍ക്ക് പഠനോപകരണ വിതരണം തുടങ്ങിയവവിപുലമായി സംസ്ഥാന തലത്തില്‍ നടത്തും. കാമ്പസ് വിംഗിന്റെ നേതൃത്വത്തില്‍വിദ്യാര്‍ത്ഥികള്‍ക്കായിഓണ്‍ലൈന്‍ ക്വിസ്സ് മത്സരവും സര്‍ഗലയയുടെ ആഭിമുഖ്യത്തില്‍ മേഖല ജില്ല സംസ്ഥാനതലത്തില്‍ ഖുര്‍ആന്‍ പാരായണമത്സരവും സംഘടിപ്പിക്കും.