പ്രവാസികള്‍ക്ക് മാര്‍ഗ നിര്‍ദേശ ക്യാമ്പ് സംഘടിപ്പിക്കും

കോഴിക്കോട്: വിദേശ രാജ്യങ്ങളില്‍ നിന്നും തൊഴില്‍ നഷ്ടപ്പെട്ട് തിരിച്ചെത്തിയ പ്രവാസികള്‍ക്ക് എസ് കെ എസ് എസ് എഫ് പ്രവാസി വിംഗ് മാര്‍ഗ നിര്‍ദ്ദേശ ക്യാമ്പ് സംഘടിപ്പിക്കും. പ്രവാസികളുടെ പുനരധിവാസം, വിവിധ തൊഴില്‍ സംരംഭങ്ങള്‍, സര്‍ക്കാര്‍, സര്‍ക്കാറേതര ക്ഷേമ പദ്ധതികള്‍ ക്യാമ്പില്‍ പരിചയപ്പെടുത്തും. പങ്കെടുക്കാന്‍ താത്പര്യമുള്ളവര്‍ പേര്, വിലാസം, ഫോണ്‍ നമ്പര്‍ എന്നിവ 9895757751 എന്ന നമ്പറില്‍ ഏപ്രില്‍ 30ന് മുമ്പ് വാട്ട്‌സ്ആപ്പ് ചെയ്യണമെന്ന് കണ്‍വീനര്‍ പി.എം റഫീഖ് അഹ്മദ് അറിയിച്ചു.

Categories: events, News

About Author