ബഹ്റൈനില്‍ എസ്.കെ.എസ്.എസ്.എഫ് മെന്പര്‍ഷിപ്പ് കാന്പയിന് തുടക്കമായി

 ഏപ്രില്‍ 15 വരെയാണ് അംഗത്വ പ്രചാരണം ബഹ്റൈനിലുടനീളം ഏരിയാ കോര്‍ഡിനേറ്റര്‍മാരെ നിശ്ചയിച്ചു

മനാമ: എസ്.കെ.എസ്.എസ്.എഫ് ബഹ്റൈന്‍ മെന്പര്‍ ഷിപ്പ് കാന്പയിന് മനാമയില്‍ തുടക്കമായി. കഴിഞ്ഞ ദിവസം മനാമയിലെ സമസ്ത ബഹ്റൈന്‍ കേന്ദ്ര ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ സമസ്ത ബഹ്റൈന്‍ പ്രസിഡന്‍റ് സയ്യിദ് ഫഖ്റുദ്ധീന്‍ കോയ തങ്ങള്‍ ഉദ്ഘാടനം ചെയ്തു. ഗലാലിയിലെ ജുഫൈല്‍ സമാഹിജിന്‍റെ അംഗത്വ ഫോം സ്വീകരിച്ചാണ് മെന്പര്‍ ഷിപ്പ് കാന്പയിന്‍ പ്രചരണത്തിന്‍റെ ഔദ്യോഗിക ഉദ്ഘാടനം തങ്ങള്‍ നിര്‍വ്വഹിച്ചത്. ഒരു മാസം നീണ്ടു നില്‍ക്കുന്ന കാന്പയിന് മാര്‍ച്ച് 16 മുതല്‍ ഏപ്രില്‍ 15 വരെ നീണ്ടു നില്‍ക്കും. തുടര്‍ന്ന് ഏപ്രില്‍ 16 മുതല്‍ 30 വരെ ഏരിയാ തല കണ്‍വെന്‍ഷനുകള്‍ നടക്കും. ശേഷം മെയ് 11ന് വി.വി.സേ 2018 പാര്‍ലിമെന്‍റ് നടക്കും. ബഹ്റൈനിലുടനീളം മെന്പര്‍ഷിപ്പ് ഫോം വിതരണത്തിനായി വിവിധ ഏരിയാ കേന്ദ്രങ്ങളിൽ ഏരിയാ കോര്ഡിനേറ്റര്‍മാരെ ചുമതലപ്പെടുത്തിയിട്ടുണ്ട് മുഖ്യ ഏരിയകളും കോര്‍ഡിനേറ്ററുമാരുടെ പേരുവിവരങ്ങളും ബന്ധപ്പെടേണ്ട നന്പറും ഇപ്രകാരമാണ്- മനാമ- അബ്ദുല്‍ റഹൂഫ് (36537250) റഫ- മൂസ .ഇ.കെ (33521796) ഗുദൈബിയ- അമീര്‍ നന്തി (35937766) മുഹറഖ്- നിസാമുദ്ധീന്‍ മാരായമംഗലം(33184197) ഹൂറ-തൗഫീഖ് (34524490) ജിദാലി-ശര്‍മിദ് കണ്ണൂര്‍(33734855) ഹിദ്ദ്-സയ്യിദ് യാസര്‍ ജിഫ് രി തങ്ങള്‍(39357677) ഹമദ് ടൗണ്‍-ഫൈസല്‍ (34121865) ഉമ്മുല്‍ ഹസം-അഫ്സല്‍ (33854784) ബുദയ്യ-നൗഷാദ് വാണിമേല്‍(33929894) സല്‍മാനിയ്യ-കെ.എം.എസ്. മൗലവി (38209794) ജിദ്ഹഫ്സ്-മജീദ് കാപ്പാട്(39308582) സനാബിസ്-കുഞ്ഞഹമ്മദ്(33474818) ദാറു ഖുലൈബ്-മുഹമ്മദ് കുട്ടി(34129191) സാര്‍- അശ്റഫ് മൗലവി (38248933) ഗലാലി-ജുഫൈല്‍ സമാഹിജ് (35961326). ചടങ്ങില്‍ ഹംസ അന്‍വരി അദ്ധ്യക്ഷത വഹിച്ചു. ഉസ്താദ് റബീഅ് ഫൈസി മാന്വല്‍ അവതരണം നടത്തി. അബ്ദൂല്‍ മജീദ് ചോലക്കോട് സ്വാഗതവും നൗഷാദ് വാണിമേല്‍ നന്ദിയും പറഞ്ഞു. കൂടുതല്‍ വിവരങ്ങള്‍ക്ക് +973-39533273, 33413570 നന്പറുകളില്‍ ബന്ധപ്പെടാവുന്നതാണ്.