എസ് കെ എസ് എസ് എഫ് തിങ്ക് ടാങ്ക് നാളെ മുതല്‍ വാകേരിയില്‍

കോഴിക്കോട്: എസ് കെ എസ് എസ് എഫ് സംസ്ഥാന എക്‌സിക്യുട്ടീവ് ക്യാമ്പ് തിങ്ക് ടാങ്ക് നാളെ മുതല്‍ വയനാട് ജില്ലയിലെ വാകേരി ശിഹാബ് തങ്ങള്‍ ഇസ്‌ലാമിക് അക്കാദമിയില്‍ നടക്കും. സംഘടനയുടെ അടുത്ത രണ്ട് വര്‍ഷത്തെ കര്‍മപദ്ധതികള്‍ തയ്യാറാക്കുകയാണ് ക്യാമ്പ് ലക്ഷ്യമാക്കുന്നത്. സംസ്ഥാന സെക്രട്ടറിയേറ്റ്, ഉപസമിതി ചെയര്‍മാന്‍ കണ്‍വീനര്‍മാര്‍, ജില്ലാ പ്രസിഡന്റ് ജനറല്‍ സെക്രട്ടറിമാര്‍ എന്നിവരാണ് രണ്ട് ദിവസത്തെ ക്യാമ്പില്‍ സംബന്ധിക്കുക. ശനിയാഴ്ച വൈകിട്ട് 4 മണി മുതല്‍ ഞായറാഴ്ച ഉച്ചക്ക് 2 മണി വരെയാണ് ക്യാമ്പ് നടക്കുക. പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍, കെ.ടി. ഹംസ മുസ് ലിയാര്‍, അബ്ദു റസാഖ് ബുസ്താനി, ഇബ്രാഹീം ഫൈസി പേരാല്‍, ഹാരിസ് ബാഖവി, അഷ്‌റഫ് ഫൈസി പനമരം തുടങ്ങിയവര്‍ വിവിധ സെഷനുകളില്‍ സംബന്ധിക്കും.

Categories: events

About Author