എസ്.കെ.എസ്.എസ്.എഫ് ക്യാമ്പസ് വിംഗ് സംസ്ഥാന പ്രതിനിധി സംഗമം ഇന്ന് (ശനി)

കോഴിക്കോട് : എസ്.കെ.എസ്.എസ്.എഫ് ക്യാമ്പസ് വിംഗ് സംസ്ഥാന പ്രതിനിധി സംഗമം ‘വൈഖരി’ ഇന്ന് (ശനി) ചേന്ദമംഗല്ലൂര്‍ സുന്നിയ്യ കോളേജില്‍ നടക്കും. സംസ്ഥാന കൗണ്‍സില്‍ അംഗങ്ങളും, ജില്ലാ ഭാരവാഹികളും പങ്കെടുക്കുന്ന ക്യാമ്പില്‍ പുതിയ ഒരു വര്‍ഷത്തേക്കുള്ള സംസ്ഥാന സമിതി ഭാരവാഹികളെ തെരഞ്ഞെടുക്കും.സമസ്ത മുഷാവറ അംഗം വാവാട് കുഞ്ഞിക്കോയ മുസ്‌ലിയാര്‍ സംഗമം ഉദ്ഘാടനം നിര്‍വ്വഹിക്കും. എസ്.വൈ.എസ് സംസ്ഥാന ജനറല്‍ സെക്രട്ടറി സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി തങ്ങള്‍ സമിതി പ്രഖ്യാപനം നടത്തും. ആസിഫ് ദാരിമി പുളിക്കല്‍, മാമ്പ്ര അബൂബക്കര്‍ മുസ്‌ലിയാര്‍, സത്താര്‍ പന്തലൂര്‍, റഷീദ് ഫൈസി വെള്ളായിക്കോട്, റഹ്മത്തുല്ലാഹ് ഖാസിമി മൂത്തേടം, ഖയ്യൂം കടമ്പോട്, ഷാജിദ് തിരൂര്‍, ഷബിന്‍ മുഹമ്മദ്,റഈസ് പി.സി, ജൗഹര്‍ കാവനൂര്‍, സെഷനുകള്‍ക്ക് നേതൃത്വം നല്‍കും.

Categories: events

About Author