എസ് കെ എസ് എസ് എഫ് മനുഷ്യ ജാലിക ഇന്ന്

 

കോഴിക്കോട്: റിപ്പബ്ലിക് ദിനത്തില്‍ എസ് കെ എസ് എസ് എഫിന്റെ ആഭിമുഖ്യത്തില്‍ രാജ്യത്തിനകത്തും പുറത്തുമായി അറുപത് കേന്ദ്രങ്ങളില്‍ മനുഷ്യ ജാലിക സംഘടിപ്പിക്കും. രാഷ്ട്ര രക്ഷക്ക് സൗഹൃദത്തിന്റെ കരുതല്‍ എന്ന സന്ദേശവുമായി സംഘടന പതിനൊന്നാം തവണയാണ് ഈ വര്‍ഷവും പരിപാടി സംഘടിപ്പിക്കുന്നത്. വര്‍ഗീയതക്കും തീവ്രവാദത്തിനുമെതിരെ വിട്ട് വീഴ്ചയില്ലാത്ത നിലപാട് സ്വീകരിക്കുകയും സമുദായ സൗഹാര്‍ദം സംരക്ഷിക്കുകയുമാണ് പരിപാടി ലക്ഷ്യമാക്കുന്നത്.
വിദ്വേഷരാഷ്ട്രീയത്തിലൂടെ സര്‍വ്വതലങ്ങളിലും സ്വാധീനം നേടിക്കൊണ്ടിരിക്കുന്ന ഫാഷിസത്തെ ചെറുക്കാന്‍ എല്ലാ വിഭാഗം ജനങ്ങളേയും ഒരുമിപ്പിക്കുവാനുള്ള സന്ദേശമാണ് സംഘടന കൈമാറുന്നത്. ഫാഷിസ്റ്റ് പ്രതിരോധത്തിന്റെ മറവില്‍ പ്രവര്‍ത്തിക്കുന്ന മതവിരുദ്ധവും രാജ്യവിരുദ്ധവുമായ തീവ്രവാദ പ്രവണതകളെ ചെറുക്കുവാനുള്ള ബോധവത്കരണം കൂടിയാണ് മനുഷ്യ ജാലികയും അതിന്റെ മുന്നോടിയായി രണ്ട് മാസക്കാലം നടന്ന പ്രചാരണ പരിപാടികളും.
കേരളത്തില്‍ പതിനാല് കേന്ദ്രങ്ങളിലും ഡല്‍ഹി ,പശ്ചിമ ബംഗാള്‍ ,അസം ,മഹാരാഷ്ട്ര ,അന്ധ്രപ്രദേശ് , തെലുങ്കാന , കര്‍ണാടക ,തമിഴ്‌നാട് , ലക്ഷദ്വീപ് എന്നീ സംസ്ഥാനങ്ങളില്‍ പതിനേഴ് കേന്ദ്രങ്ങളിലും മനുഷ്യ ജാലിക നടക്കും. ഗള്‍ഫ് രാജ്യങ്ങളായ സഊദി അറേബ്യ ,യു എ ഇ ,ഖത്തര്‍, ബഹ്‌റൈന്‍ ,ഒമാന്‍ , കുവൈത്ത് എന്നീ രാജ്യങ്ങളില്‍ മുപ്പത് കേന്ദ്രങ്ങളിലും പരിപാടി നടക്കും.
ദേശീയോദ്ഗ്രഥന ഗാനം , പ്രതിജ്ഞ , പ്രമേയ പ്രഭാഷണം എന്നിവ ഏകീകൃത സ്വഭാവത്തോടെയാണ് നടക്കുക. കേരളം, കര്‍ണാടക ,തമിഴ്‌നാട് എന്നിവിടങ്ങളില്‍ ബഹുജന റാലിയും നടക്കുന്നുണ്ട്. എല്ലാ മതവിഭാഗങ്ങളുടേയും പൂര്‍ണ പങ്കാളിത്തത്തോടെ ഇന്ത്യയിലും വിദേശത്തും നടക്കുന്ന ശ്രദ്ദേയമായ റിപ്പബ്ലിക് ദിനാഘോഷമാണ് എസ് കെ എസ് എസ് എഫ് മനുഷ്യ ജാലിക .
ഇന്ന് വൈകീട്ട് 4 മണിക്ക് കേരളത്തിലെവിവിധ കേന്ദ്രങ്ങളില്‍നടക്കുന്ന മനുഷ്യജാലികയില്‍തിരുവനന്തപുരം കഴക്കൂട്ടത്തില്‍ നവാസ് അഷ്‌റഫി പാനൂരും,കോട്ടയം തലയോലപറമ്പില്‍ അബ്ദുറഹീം ചുഴലിയും, കൊല്ലംകൊല്ലൂര്‍വിള പള്ളി മുക്കില്‍ മന്‍സൂര്‍ ഹുദവി പാതിരമണ്ണയും,ആലപ്പുഴ പുന്ന്രപയില്‍അന്‍വര്‍ മുഹിയുദ്ദീന്‍ ഹുദവി ആലുവയും,ഇടുക്കി വണ്ണപ്പുറത്തില്‍ അഡ്വ.ഹനീഫ് ഹുദവി ദേലമ്പാടിയും,എറണാകുളംമുപ്പത്തടത്തില്‍ അഹമ്മദ് ഫൈസി കക്കാടും,തൃശ്ശൂര്‍കുന്നംകുളത്ത് ഡോ. സുബൈര്‍ ഹുദവി ചേകന്നൂരും,പാലക്കാട് ആലത്തൂരില്‍ മുനീര്‍ ഹുദവി വിളയിലും, മലപ്പുറം വേങ്ങരയില്‍ ജി എം സ്വലാഹുദ്ദീന്‍ ഫൈസി വല്ലപ്പുഴയും, എടവണ്ണപ്പാറയില്‍ ഓണമ്പിള്ളി മുഹമ്മദ് ഫൈസിയും, കോഴിക്കോട് മുതലക്കുളത്ത് സത്താര്‍ പന്തലൂരും,വയനാട് അമ്പലവയലില്‍ ജാബിര്‍ ഹുദവി തൃക്കരിപ്പൂരും,കണ്ണൂര്‍ പാനൂരില്‍ നാസര്‍ ഫൈസി കൂടത്തായും, കാസര്‍ഗോട് നീലേശ്വരത്തില്‍ മമ്മുട്ടി നിസാമി തരുവണയും പ്രമേയ പ്രഭാഷണം നടത്തും
വിവിധ കേന്ദ്രങ്ങളില്‍സ്മസ്ത നേതാക്കളും മന്ത്രിമാരുംജന.പ്രതിനിധികളുംവിവിധ സമുദായ പ്രതിനിധികളും സംബന്ധിക്കും