ക്രീമി ലെയര്‍ പരിധി 8 ലക്ഷം ; സംസ്ഥാന സര്‍ക്കാര്‍ നടപടി ദ്രുതഗതിയിലാക്കുക

ക്രീമിലെയര്‍ പരിധി 8 ലക്ഷമാക്കി ഉയര്‍ത്തിയുള്ള കേന്ദ്രഉത്തരവ്,സംസ്ഥാന സര്‍ക്കാര്‍ ഉടന്‍ നടപ്പിലാക്കണമെന്നും, കേരള അഡ്മിനിസ്‌ട്രേറ്റിവ് സര്‍വിസില്‍ നിയമപരമായ സംവരണം നല്‍കണമെന്നും എസ്.കെ.എസ്.എസ്.എഫ്. പിന്നോക്ക വിഭാഗങ്ങളുടെ ഏറെ കാലത്തെ ആവശ്യം പരിഗണിച്ചാണ് നിലവില്‍ 6 ലക്ഷം രൂപയായ പിന്നോക്ക മേല്‍ത്തട്ട് പരിധി വര്‍ദ്ധിപ്പിച്ചത്. സംസ്ഥാനത്തെ വിശേഷ സാഹചര്യത്തില്‍ , നടപടി ത്വരിതപ്പെടുത്തേണ്ട സംസ്ഥാന സര്‍ക്കാര്‍ പക്ഷേ, ഉത്തരവ് വന്ന് 3 മാസത്തിന് ശേഷവും യാതൊരു നീക്കവും നടത്തിയിട്ടില്ല.കഴിഞ്ഞ സെപ്റ്റംബര്‍ മുതല്‍ കേന്ദ്രസര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ക്ക് എട്ട് ലക്ഷം പരിധി പ്രാവര്‍ത്തികമാക്കിയിട്ടുണ്ട്.കോഴ്‌സ് സംവരണം, ജോലി പ്രവേശനം, സ്‌കോളര്‍ഷിപ്പുകള്‍ ഉള്‍പ്പെടെ വിവിധ ആനുകൂല്യങ്ങള്‍ക്ക് ബാധകമാകുന്ന വരുമാന പരിധി ഉയര്‍ത്തിയുള്ള നടപടി, സംസ്ഥാന സര്‍ക്കാര്‍ വീഴ്ച വരുത്താതെ നടപ്പിലാക്കണം.കേരള അഡ്മിനിസ്‌ട്രേറ്റിവ് സര്‍വിസില്‍ ഭാഗിക സംവരണത്തിനു പകരം പൂര്‍ണ്ണമായ സംവരണം തന്നെ നടപ്പിലാക്കണമെന്നും നിലവിലെ സംവരണാനുകൂല്യം പൊതുമേഖലയിലേക്കും വ്യാപിപ്പിക്കണമെന്നും, ഒ.ബി.സി. വിഭാഗങ്ങള്‍ക്കുള്ളിലെ ഉപവര്‍ഗീകരണം പരിശോധിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നിയമിച്ച കമ്മീഷന്‍, ന്യൂന്യപക്ഷങ്ങളുടെ അഭിപ്രായം മുഖവിലക്കെടുത്തും, ശാസ്ത്രീയമായ സമീപനത്തിലൂടെയും, മാത്രമേ ഘടനയും മാനദണ്ഡവും നടപ്പിലാക്കാവൂ എന്നും എസ്.കെ.എസ്.എസ്.എഫ് ആവശ്യപ്പെട്ടു. പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍ അധ്യക്ഷത വഹിച്ചു.മുസ്തഫ അശ്‌റഫി കക്കുപടി, കുഞ്ഞാലന്‍ കുട്ടി ഫൈസി,പി എം റഫീഖ് അഹമ്മദ്,അബ്ദുറഹീം ചുഴലി, ഡോ.അബ്ദുല്‍ മജീദ് കൊടക്കാട്, കെ എന്‍ എസ് മൗലവി, ഡോ ജബിര്‍ ഹുദവി, അഹമ്മദ് ഫൈസികക്കാട്, ടി പി സുബൈര്‍ മാസ്റ്റര്‍,സഹീര്‍ പാപ്പിനിശ്ശേരി എന്നിവര്‍ സംബന്ധിച്ചു.ജന.സെക്രട്ടറി സത്താര്‍ പന്തലൂര്‍ സ്വാഗതവും,റശീദ് ഫൈസി വെള്ളായിക്കോട് നന്ദിയും പറഞ്ഞു