എസ്.കെ.എസ്.എസ്.എഫ് ജില്ലാ ക്യാംപസ് കാളുകള്‍ക്ക് തുടക്കമായി

മലപ്പുറം : ‘വികല വിദ്യാഭ്യാസം വിചാരണ ചെയ്യുന്നു’ എന്ന പ്രമേയത്തില്‍ ക്യാംപസ് വിംഗ് സംഘടിപ്പിക്കുന്ന ത്രൈമാസ കാമ്പയിന്‍ ആദ്യഘട്ടമായ ജില്ലാ ക്യാമ്പസുകള്‍ക്ക് മലപ്പുറത്ത് തുടക്കമായി. അത്തിപ്പറ്റ ഫത്ത്ഹുല്‍ ഫത്താഹില്‍ വെച്ച് നടന്ന സംഗമം പാണക്കാട് സയ്യിദ് ഹാശിറലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു.

അത്തിപ്പറ്റ ഉസ്താദ്, ഡോ. ബശീര്‍ ഫൈസി ദേശമംഗലം, ആസിഫ് ദാരിമി പുളിക്കല്‍, ഡോ.സുബൈര്‍ ഹുദവി ചേകന്നൂര്‍, ഖയ്യൂം കടമ്പോട്, ഷബിന്‍ മുഹമ്മദ് എന്നിവര്‍ വിവിധ സെഷനുകളില്‍ സംവദിച്ചു. സയ്യിദ് സ്വദകത്തുല്ല തങ്ങള്‍, ജാസിര്‍ പടിഞ്ഞാറ്റുമുറി, ഫയ്യാസ് മോങ്ങം, അമീറലി കുന്നുംപുറം, മുനീര്‍ മോങ്ങം, ബാസിത്ത് കോട്ടയില്‍, ശുഹൈബ് എന്നിവര്‍ സംസാരിച്ചു.

സര്‍വ്വകലാശാലാ നയം നടപ്പിലാക്കുക : ക്യാംപസ് വിംഗ്
മലപ്പുറം : സര്‍വ്വകലാശലകള്‍ ഇയര്‍ ഔട്ടിന്റെയും, പരീക്ഷ അപാകതകളുടെയും പേരിലല്ല ചര്‍ച്ചയാകേണ്ടതെന്നും, ഗവേഷണങ്ങളുടെയും നൂതന സാങ്കേതിക അറിവുകളുടെയും രാജ്യത്തെ സ്ഥായിയായ വികസനത്തിനും പരിവര്‍ത്തനങ്ങള്‍ക്കും ഉതകുന്ന സര്‍വ്വകലാശാലാ നയം രൂപീകരിക്കണമെന്നും ഉന്നത വിദ്യാഭ്യാസ രംഗം കാര്യക്ഷമമാക്കണമെന്നും എസ്.കെ.എസ്.എസ്.എഫ് ക്യാംപസ് വിംഗ് സംസ്ഥാന കോഡിനേറ്റര്‍ ഷബിന്‍ മുഹമ്മദ്.
‘വികല വിദ്യാഭ്യാസം വിചാരണ ചെയ്യുന്നു’ എന്ന പ്രമേയത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യം നേരിടുന്ന പ്രശ്‌നങ്ങളെ അഭിസംബോധന ചെയ്യാനോ, മാലിന്യ സംസ്‌കരണം, ജലവിഭവം, കാര്‍ഷികരംഗം, സാമ്പത്തികവ്യാവസായിക ഇടപെടലുകള്‍ നടത്താനോ യൂണിവേഴ്‌സിറ്റികള്‍ തയ്യാറാകുന്നില്ല. ബിരുദ ധാരികള്‍, പ്രൊഫഷണലുകള്‍ എന്നിവരേക്കാള്‍ രൂക്ഷമായ തൊഴില്‍രാഹിത്യം
എസ്.എസ്.എല്‍.സിക്കാര്‍ക്കിടയിലാണെന്നും, രാജ്യത്തിന്റെ തൊഴില്‍വിദ്യാഭ്യാസ നയം പരിഷ്‌കരിക്കണമെന്നും ക്യാംപസ് വിംഗ് പ്രസ്താവിച്ചു.