റോഹിന്‍ഗ്യന്‍ ക്യാമ്പുകളില്‍ മധുരം പകര്‍ു എസ് കെ എസ് എസ് എഫ് മീലാദ് സംഗമം.

ഹൈദരാബാദ്: എസ് കെ എസ് എസ് എഫ് ഹൈദരാബാദ് ചാപ്റ്റര്‍ കമ്മിറ്റി യുടെ ആഭിമുഖ്യത്തില്‍ മീലാദ് സംഗമം സംഘടിപ്പിച്ചു. ഹൈദരാബാദിലെ റോഹിന്‍ഗ്യന്‍ അഭയാര്‍ത്ഥി ക്യാമ്പുകളില്‍ മധുര വിതരണം നടത്തിയാരുു നബിദിനാഘോഷ പരിപാടികള്‍ ആരംഭിച്ചത്. തുടര്‍് അഭയാര്‍ത്ഥി ക്യാമ്പുകളില്‍ എസ് കെ എസ് എസ് എഫ് സംസ്ഥാന കമ്മിറ്റി നടപ്പിലാക്കാനുദ്ദേശിക്കു വിവിധ പദ്ധതികളെക്കുറിച്ചു അധികൃതരുമായി ചര്‍ച്ച നടത്തി.മഗ്‌രിബ് നമസ്‌ക്കാരാനന്തരം നാമ്പള്ളി സാമാന്യോള്‍ കോഫെറെന്‍സ് ഹാളില്‍ വെച്ച് മൗലീദ് സദസ്സും ബുര്‍ദ മജ്‌ലിസും സംഘടിപ്പിച്ചു. ഹൈദരാബാദ് സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റി മൗലാനാ ആസാദ് നാഷണല്‍ ഉര്‍ദു യൂണിവേഴ്‌സിറ്റി, ഇഫ്‌ലു, തുടങ്ങി വിവിധ വിദ്യഭ്യാസ സ്ഥാപനങ്ങളില്‍ നിും സ്വകാര്യ കമ്പനികളില്‍നിുമായി നിരവധി പേര് സംബന്ധിച്ചു. റഹീസ് ഫൈസി, ഷാഫി മഷ്‌രിഖി , ജാസിര്‍ വി. കെ. , സഫ്‌വാന്‍ഹുദവി ഇസ്മായില്‍ ഹുദവി സിറാജ് വാഫി തുടങ്ങിയവര്‍ നേതൃത്വം നല്‍കി.