ഡിസംബര്‍ 6 ന് എസ് കെ എസ് എസ് എഫ് പ്രാര്‍ത്ഥനാ ദിനം ആചരിക്കും.

ഡിസംബര്‍ 6 ന് എസ് കെ എസ് എസ് എഫ്  പ്രാര്‍ത്ഥനാ ദിനം ആചരിക്കും.

കോഴിക്കോട്: ബാബരി മസ്ജിദ്തകര്‍ച്ചക്ക്കാല്‍നൂറ്റാണ്ട് പിന്നിടുന്നഡിസംബര്‍ 6 ന്എസ് കെ എസ് എസ് എഫ് ശാഖാ തലങ്ങളില്‍പ്രാര്‍ത്ഥനാദിനം ആചരിക്കണമെന്ന്പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍ആഹ്വാനം ചെയ്തു. ഇന്ത്യന്‍ മുസ്‌ലീംകള്‍ക്കെതിരെയും പൊതുവായിരാജ്യത്തിന്റെ മതേതര പൈതൃകത്തിനെതിരായുംനടത്തിയക്രൂരമായഅക്രമമാണ്സംഘപരിവാര്‍ ശക്തികള്‍ബാബരി ധ്വംശനത്തിലുടെയാഥാര്‍ത്ഥ്യമാക്കിയത്. മതത്തിന്റെ പേരില്‍ദ്രുവീകരണമുണ്ടാക്കിവിദ്വേഷത്തിന്റെരാഷ്ട്രീയമുതലെടുപ്പാണ് ഇതിലൂടെ നടത്തിയത്. രാജ്യത്തിന്റെ മഹത്തായപൈതൃകത്തിനെതിരെനടന്ന ഇത്തരംനീക്കങ്ങള്‍ക്കെതിരെ മതേതര സമൂഹംവേണ്ടവിധം ജാഗ്രതപാലിക്കാത്തതിന്റെതിക്തഫലമാണ്ഇന്ന് രാജ്യം അഭിമിഖീകരിക്കുന്നത്. രാജ്യത്തിന്റെ നഷ്ടപ്പെട്ടയശസ്സ് വീണ്ടെടുക്കാന്‍ബാബരി മസ്ജിദിനെയഥാസ്ഥാനത്ത്പുനര്‍നിര്‍മ്മിക്കപ്പടേണ്ടതുണ്ട്. രാഷ്ട്രീയ നേട്ടങ്ങള്‍ക്കായിമത വിശ്വാസികളെ ഭിന്നിപ്പിക്കാനുംഅവരുടെ മൗലിക അവകാശങ്ങള്‍ നിഷേധിക്കാനുമുള്ളഫാഷിസ്റ്റ് അജണ്ടകള്‍ക്കെതിരെഎല്ലാ ഇന്ത്യക്കാര്‍ക്കുംഒരുമിക്കാന്‍ സാധിക്കണം.-അദ്ദേഹം പറഞ്ഞു.

എസ് കെ എസ് എസ്എഫ് ശാഖ കമ്മിറ്റികളുടെആഭിമുഖ്യത്തില്‍ജനകീയ സ്വഭാവത്തോടെ ഡിസംബര്‍ 6 ന്പ്രാര്‍ത്ഥന സദസ്സും ഉദ്‌ബോധനവുംസംഘടിപ്പിക്കണമെന്ന് തങ്ങള്‍ പ്രവര്‍ത്തകരോട് ആഹ്വാനം ചെയ്തു.

Categories: News

About Author