അന്തമാൻ എസ് കെ എസ് എസ് എഫിന് പുതിയ സാരഥികൾ


പ്രസിഡന്റായി സയ്യിദ് ഒ എം എസ് സീതിക്കോയ തങ്ങളും ജനറൽ സെക്രട്ടറിയായി പി വി അബ്ദുൽ റസാഖ്

വിമ്പർ ലിഗഞ്ച്: അന്തമാൻ സംസ്ഥാന എസ് കെ എസ് എസ് എഫിന് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. റൗളത്തുൽ ഉലൂം അറബിക് കോളേജിൽ ചേർന്ന വാർഷിക കൗൺസിൽ യോഗത്തിൽ അന്തമാൻ ജംഇയ്യത്തുൽ ഉലമ പ്രസിഡന്റ്  സുലൈമാൻ ഫൈസി അധ്യക്ഷത വഹിച്ചു. പുതിയ സംസ്ഥാന പ്രസിഡന്റായി സയ്യിദ് ഒ എം എസ് സീതിക്കോയ തങ്ങളും ജനറൽ സെക്രട്ടറിയായി പി വി അബ്ദുൽ റസാഖ് മലപ്പുറവും തെരഞ്ഞെടുക്കപ്പെട്ടു . വി കെ അബ്ദുൽ സലാം വിമ്പർ ലിഗണമാണ് ട്രഷറർ. മറ്റു ഭാരവാഹികൾ സി. ഇസ്മാഈൽ അൻവരി നയാപുരം, ടി. കബീർ ബാംബൂ ഫ്ളാറ്റ് (വൈസ് പ്രസിഡൻറുമാർ ) സമീർ ഒഗ്രാ ബ്രാഞ്ച് (വർക്കിംഗ് സെക്രട്ടറി), ടി. അസ് ലം സ്റ്റുവർട്ട് ഗഞ്ച് , എ. ഹുസൈൻ വിമ്പർ ലിഗഞ്ച് (സെക്രട്ടറിമാർ) ഇസ്മാഈൽ ഫൈസി സ്റ്റുവർട്ട് ഗഞ്ച് (ഓർഗനൈസിംഗ് സെക്രട്ടറി ) എന്നിവരാണ് മറ്റു ഭാരവാഹികൾ