വിഖായ സംസ്ഥാന വൈബ്രന്റ് കോണ്‍ഫറന്‍സ് സ്വാഗത സംഘം ഓഫീസ് ഉദ്ഘാടനം

വിഖായ സംസ്ഥാന വൈബ്രന്റ് കോണ്‍ഫറന്‍സ് സ്വാഗത സംഘം ഓഫീസ് ഉദ്ഘാടനം

കോഴിക്കോട്: എസ് കെഎസ് എസ് എഫ് സന്നന്ധ സേവന വിഭാഗമായ വിഖായ ആക്ടീവ് വിംഗ് സമര്‍പ്പണത്തിന്റെ ഭാഗമായി 2017 നവംബര്‍ 24,25,26 തിയ്യതികളില്‍ കോഴിക്കോട് കുറ്റിക്കാട്ടൂര്‍ യതീംഖാന കാമ്പസില്‍ വെച്ച് നടക്കുന്ന സ്റ്റേറ്റ് വിഖായവൈബ്രന്റ് കോണ്‍ ഫറന്‍സിന്റെസ്വാഗത സംഘം ഓഫീസ് ഉദ്ഘാടനം സമസ്ത കേരള ഇസ്‌ലാം മതവിദ്യഭ്യാസ ബോര്‍ഡ് മാനേജര്‍ കെ മോയിന്‍ കുട്ടി മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. കെ.എ റഷീദ് ഫൈസി വെള്ളായിക്കോട് അദ്ധ്യക്ഷനായി. കെ.പി കോയ, ഒ.പി അഷ്‌റഫ് ,ഇ അബൂബക്കര്‍ വഹ ബി, ജമാലുദ്ദീന്‍ ദാരിമി, ഇ.എം കോയ ഹാജി, അലി അക്ബര്‍ മുക്കം,മുളയത്ത് മുഹമ്മദാജി, പൊതാത്ത് മുഹമ്മദാജി, ഹംസ ഹാജി പെരിങ്ങൊളം, എന്‍.പി കോയ ഹാജി, എ.വി കോയ, അഷ്‌ക്കര്‍ പൂവ്വാട്ട് പറമ്പ ,മുഹമ്മദ് പാറക്കോട്ട്, എ എം അബ്ദുല്ലക്കോയ സംസാരിച്ചു ടി.പി സുബൈര്‍ മാസ്റ്റര്‍ സ്വാഗതവും അബ്ദുറഹീം ആനക്കുഴിക്കര നന്ദിയും പറഞ്ഞു.

Categories: News

About Author