എസ് കെ എസ് എസ് എഫ് വിഖായ വൈബ്രന്റ് കോണ്‍ഫറന്‍സ് നവംബറില്‍

കോഴിക്കോട്:എസ് കെ എസ് എസ് എഫ് സംസ്ഥാന കമ്മിറ്റിയുടെ സന്നദ്ധ സേവന വിഭാഗമായ വിഖായയുടെ സമ്പുര്‍ണ്ണ പരിശീലനം നേടിയ തെരഞ്ഞെടുക്കപ്പെട്ട അംഗങ്ങളുടെ സംസ്ഥാന തല സംഗമം വൈബ്രന്റ് കോണ്‍ഫറന്‍സ് നവംബര്‍ 24,25,26 (വെള്ളി,ശനി, ഞായര്‍) തിയ്യതികളിലായി കോഴിക്കോട് കുറ്റിക്കാട്ടൂര്‍ യാതീംഖാന കാംപസില്‍ നടക്കും. മൂന്ന് ദിവസങ്ങളിലായി നടക്കുന്ന കോണ്‍ഫറന്‍സില്‍ വിഖായയുടെ വിവിധ തലങ്ങളില്‍ സംഘടിപ്പിക്കപെട്ട പരിശീലന ക്യാമ്പുകളില്‍ പങ്കെടുത്തവരില്‍ നിന്നും തെരഞ്ഞെടുക്കപെട്ട 800 അംഗങ്ങളാണ് പങ്കെടുക്കുക. വിവിധ സെഷനുകളിലായി പ്രമുഖര്‍ സംബന്ധിക്കും. യോഗത്തില്‍ ചെയര്‍മാന്‍ ജലീല്‍ ഫൈസി അരിമ്പ്ര അധ്യക്ഷത വഹിച്ചു. സംസ്ഥാന വര്‍ക്കിംഗ് സെക്രട്ടറി റശീദ് ഫൈസി വെള്ളായിക്കോട് ഉദ്ഘാടനം ചെയ്തു. സല്‍മാന്‍ ഫൈസി മലപ്പുറം ,സിറാജുദ്ദി തൃശ്ശൂര്‍, അബ്ദുല്‍ സലാം ഫൈസി പാലക്കാട്, അബ്ദുല്‍ കരീം മുസ്‌ലിയാര്‍ കൊടഗ്, അബ്ദുല്‍ ഗഫൂര്‍ കോഴിക്കോട്, ജലീല്‍ പി വയനാട്, ആര്‍.വി അബൂബക്കര്‍ യമാനി കണ്ണൂര്‍,നിഷാദ് പട്ടാമ്പി തുടങ്ങിയവര്‍ പങ്കെടുത്തു. ജന.കണ്‍വീനര്‍ സലാം ഫറൂഖ് സ്വാഗതവുംവര്‍ക്കിംഗ് കണ്‍വീനര്‍നിസാം ഓമശ്ശേരി നന്ദിയും പറഞ്ഞു.