കൊച്ചിന്‍ ഇസ്‌ലാമിക് സെന്റര്‍ ഉദ്ഘാടനം ഇന്ന് (ശനി)

കൊച്ചിന്‍ ഇസ്‌ലാമിക് സെന്റര്‍ ഉദ്ഘാടനം ഇന്ന് (ശനി)

കോഴിക്കോട്: എസ് കെ എസ് എസ് എഫ് സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ കൊച്ചിയില്‍ പുതിയ ആസ്ഥാന മന്ദിരമന്ദിരമായ കൊച്ചിന്‍ ഇസ്‌ലാമിക് സെന്റര്‍ ഉദ്ഘാടനം ഇന്ന് (ശനി )നിര്‍വഹിക്കും. സംഘടനയുടെ റീജ്യണല്‍ ഓഫീസ്, സ്റ്റുഡന്റ്‌സ് ഹോസ്റ്റല്‍, സഹചാരി സെന്റര്‍, സെക്കന്ററി മദ്രസ തുടങ്ങിയവയാണ് ഇപ്പോള്‍ പ്രവര്‍ത്തനമാരംഭിക്കന്നത് .പള്ളുരുത്തി വെസ്റ്റ് കച്ചേരിപ്പടിയില്‍ സജ്ജമായിക്കഴിഞ്ഞ ഇരുനില കെട്ടിടം പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍നിര്‍വ്വഹിക്കും. എറണാംകുളം മുതല്‍ തിരുവനന്തപുരം വരെയുള്ള സംഘടന പദ്ധതികള്‍ കൊച്ചിന്‍ ഇസ്‌ലാമിക് സെന്റര്‍ കേന്ദ്രീകരിച്ച് കൂടുതല്‍ വിപുലമാക്കും സമസ്ത മുശാവറ അംഗങ്ങളായ എം.എം മുഹ്‌യുദ്ദീന്‍ മൗലവി, ഇ.എസ് ഹസന്‍ ഫൈസി, കെ.വി തോമസ് എം.പി, എം.എല്‍.എ മാരായ വി.കെ ഇബ്‌റാഹിം കുഞ്ഞ്, ടി.എ അഹമ്മദ് കബീര്‍, എം. സ്വരാജ്, ഹൈബി ഈഡന്‍ തുടങ്ങിയവര്‍ സംബന്ധിക്കും.ഉദ്ഘാടനത്തിന്റെ ഭാഗമായി വിവിധ റിലീഫ് വിതരണങ്ങള്‍ , മെഡിക്കല്‍ ക്യാമ്പ് , മദ്രസാ വിദ്യാത്ഥികള്‍ക്ക് മത്സരങ്ങള്‍ തുടങ്ങിയവ സംഘടിപ്പിക്കും.
ഫോട്ടോ അടിക്കുറിപ്പ്: ഇന്ന് എറണാംകുളംപള്ളിരുത്തിയില്‍ പാണക്കാട് സയ്യിദ്സയ്യിദ്ഹമീദലി ശിഹാബ്തങ്ങള്‍ ഉദ്ഘാടനം ചെയ്യുന്ന എസ് കെ എസ് എസ് എഫ്സംസ്ഥാന കമ്മിറ്റിയുടെകൊച്ചിന്‍ ഇസ്‌ലാമിക് സെന്റര്‍ കെട്ടിടം

Categories: events, News

About Author

Related Articles