കഞ്ചാവ് ലോബിക്കെതിരെ ധര്‍ണ കോഴിക്കോട്ട്

കോഴിക്കോട്: എസ്.കെ.എസ്.എസ്.എഫ് ക്യാംപസ് വിങ് സംസ്ഥാന സമിതിയുടെ ആഭിമുഖ്യത്തില്‍ ഒക്ടോബര്‍ 21ന്, ക്യാംപസിലെ കഞ്ചാവ് വ്യാപനത്തിനു പിന്നിലെ സംഘടിത മാഫിയ ബന്ധം സര്‍ക്കാര്‍ അന്വേഷിക്കണമെന്നും, ബലഹീനമായ നിയമങ്ങള്‍ പരിഷ്‌കരിക്കണമെന്നും ആവശ്യപ്പെട്ട് കോഴിക്കോട് മാനാഞ്ചിറയില്‍ ധര്‍ണ്ണ സംഘടിപ്പിക്കുന്നു.കഞ്ചാവ് കറുപ്പ് കൊക്കൈയ്ന്‍ ചെടി ലഹരികള്‍, അതി മാരകമായ നൈട്രോസെപ്പാം, എം.ഡി.എം.എ എക്സ്റ്റസി അടക്കമുള്ള ബട്ടന്‍സ്, സ്റ്റിക്കര്‍ എന്നിവയുടെ ഉപയോഗം ക്യാംപസുകളില്‍ വ്യാപിക്കുകയാണ്. നാടിന്റെ വിഭവ ശേഷിയാകുന്ന വരുംതലമുറയെ, ബുദ്ധിമരവിച്ചവരാക്കുന്നതിന് പിന്നിലെ മാഫിയ സംഘടനകളുടെ പങ്ക് സര്‍ക്കാര്‍ അന്വേഷിക്കണം. മയക്കുമരുന്ന് കൈവശം വെക്കുന്നതിന് ഒരു കിലോ പരിധി നല്‍കി, വന്‍കിട ലോബികള്‍ക്ക് നിയമ പരിരക്ഷ നല്‍കുന്ന സര്‍ക്കാര്‍ നടപടി പ്രതിഷേധകരമാണെന്നും, നിയമം കാര്യക്ഷമമാക്കണമെന്ന് ആവശ്യപ്പെട്ടാണ് ധര്‍ണ നടത്തുന്നതെന്നും ക്യാംപസ് വിങ് അറിയിച്ചു.

യോഗം എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന ജനറല്‍ സെക്രട്ടറി സത്താര്‍ പന്തലൂര്‍ ഉദ്ഘാടനം ചെയ്തു. ഇസ്ഹഖ് ഖിളര്‍ അധ്യക്ഷനായി. ഖയ്യൂം കടമ്പോട്, ഷബിന്‍ മുഹമ്മദ്, ജംഷീദ് രണ്ടത്താണി സംസാരിച്ചു. മുഹമ്മദ് റഈസ് പി.സി സ്വാഗതവും, അനീസ് സി.കെ നന്ദിയും പറഞ്ഞു.