മഫാസ്-സിവില്‍സര്‍വീസ് പരിശീലന പദ്ധതി: ഇന്റര്‍വ്യൂ ഒക്ടോബര്‍ 20, (വെള്ളി)

കോഴിക്കോട്: എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന കമ്മറ്റിയുടെ വിദ്യാഭ്യാസ വിഭാഗമായ ട്രെന്റ്, സലാല എസ്.കെ.എസ്.എസ്.എഫ് കമ്മറ്റിയുടെ സഹകരണത്തോടെ മത കലാലയങ്ങളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് വേണ്ടി നടപ്പിലാക്കുന്ന മഫാസ്-യു.പി.എസ്.സി. സിവില്‍സര്‍വീസ് പരിശീലന പദ്ധതിയുടെ ഇന്റര്‍വ്യൂ ഒക്ടോബര്‍ 20, വെള്ളി 4 മണിക്ക് മലപ്പുറംസുന്നിമഹല്‍, കോഴിക്കോട് ഇസ്ലാമിക്ക് സെന്റര്‍ എന്നിവിടങ്ങളില്‍വെച്ച് നടക്കും. സെപ്തംബര്‍ 22ന് നടന്ന പ്രവേശന പരീക്ഷ റിസള്‍ട്ട് www.trendinfo.org എന്ന വെബ്സൈറ്റില്‍ലഭ്യമാണ്. തിരഞ്ഞെടുക്കപ്പെട്ടവര്‍ യോഗ്യത തെളിയിക്കുന്ന ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റുകളുമായി ഇന്റര്‍വ്യൂവില്‍ ഹാജറാകുക. . വിശദവിവരങ്ങള്‍ക്ക്‌വിളിക്കുക. 9061808111

Categories: events

About Author