നാടുകാണി മഖ്ബറ തകര്‍ത്തവരെ പിടികൂടണം: എസ്.കെ.എസ്.എസ്.എഫ്

നാടുകാണി മഖ്ബറ തകര്‍ത്തവരെ പിടികൂടണം: എസ്.കെ.എസ്.എസ്.എഫ്

കോഴിക്കോട്: നാടുകാണി ചുരത്തിലെ മഖ്ബറ തകര്‍ത്തവരേയും അതിന്റെ പിന്നില്‍ ഗൂഡാലോചന നടത്തിയവരേയും ഉടന്‍ അറസ്റ്റ് ചെയ്യണമെന്ന് എസ്.കെ. എസ്.എസ്.എഫ് സംസ്ഥാന സെക്രട്ടറിയേറ്റ് ആവശ്യപ്പെട്ടു. ജാതി മത ഭേതമില്ലാതെ മഖ്ബറകളെ ആദരപൂര്‍വ്വമാണ് കേരളീയര്‍ കാണാറുള്ളത്. സാമൂഹ്യ സൗഹാര്‍ദ്ദം തകര്‍ക്കാനുള്ള ഗൂഢശക്തികളാണ് ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ചിട്ടുള്ളത് . ഈ മഖ്ബറ ഇതിനു മുമ്പും തകര്‍ക്കാനുള്ള ശ്രമം നടന്നിരുന്നു. ആയതിനാല്‍ അധികൃതര്‍ ജാഗ്രതയോടെ ഈ വിഷയം കൈകാര്യം ചെയ്യേണ്ടതുണ്ട്. കുറ്റവാളികളെ അറസ്റ്റ് ചെയ്തില്ലെങ്കില്‍ ശക്തമായ പ്രക്ഷോഭവുമായി സംഘടന രംഗത്തുവരുമെന്ന് യോഗം മുന്നറിയിപ്പ് നല്‍കി. പ്രസിഡന്റ് സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍അധ്യക്ഷത വഹിച്ചു.അബ്ദുറഹീം ചുഴലി,ഹബീബ് ഫൈസി കോട്ടോപാടം, മുസ്തഫ അശ്‌റഫി കക്കുപടി, കെ എന്‍ എസ് മൗലവി, കുഞ്ഞാലന്‍ കുട്ടി ഫൈസി,നവാസ് അശ്‌റഫി പാനൂര്‍, ശഹീര്‍ വി പി,ആശിഖ് കുഴിപ്പുറം,അബ്ദുല്‍ ലത്തീഫ് പന്നിയൂര്‍ എന്നിവര്‍ സംബന്ധിച്ചു. ജന.സെക്രട്ടറി സത്താര്‍ പന്തലുര്‍ സ്വാഗതവും,വര്‍ക്കിംഗ് സെക്രട്ടറി റശീദ് ഫൈസി വെള്ളായിക്കോട്നന്ദിയും പറഞ്ഞു

Categories: News

About Author