കേരള ത്വലബ കോണ്‍ഫറന്‍സ്: ത്വലബ ഇഅലാന് തുടക്കമായി

 

മലപ്പുറം: എസ്.കെ.എസ്.എസ്.എഫ് കേരള ത്വലബ കോണ്‍ഫറന്‍സിന്റെ പ്രചരണാര്‍ഥം സംഘടിപ്പിക്കുന്ന ത്വലബ ഇഅലാന് തുടക്കമായി. അറിവിന്‍ വിളക്കത്ത് ഒന്നിച്ചിരിക്കാം പ്രമേയത്തില്‍ അത്തിപ്പറ്റ ഫത്ഹുല്‍ ഫത്താഹില്‍ ശാലിയാത്തി നഗറില്‍ ഒക്ടോബര്‍ 19, 20, 21 തിയതികളിലാണ് കോണ്‍ഫറന്‍സ് നടക്കുക.ഒക്ടോബര്‍ 13 ന് സമാപിക്കുന്ന ത്വലബ ഇഅലാന്‍ വിളംബര ക്യാമ്പയിന്റെ ഭാഗമായി ജില്ലാ തല പ്രചരണ റാലികള്‍, സന്ദേശ യാത്രകള്‍, കണ്‍വന്‍ഷനുകള്‍, പ്രസംഗമത്സരം, എരിയ മേഖല തല മീറ്റുകള്‍, ദര്‍സ് അറബിക് കോളേജ് തലങ്ങളില്‍ ശാലിയാത്തി സ്‌ക്വയറുകള്‍, പ്രമേയ പ്രഭാഷണ സദസ്സ്, ക്വിസ്സ് പ്രോഗ്രാം തുടങ്ങിയ വ്യത്യസ്ഥ പരിപാടികള്‍ നടക്കും.മലപ്പുറം ആലത്തൂര്‍പടി ദര്‍സില്‍ നടന്ന സംസ്ഥാന തല ഉദ്ഘാടനം എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍ നിര്‍വഹിച്ചു. സി.കെ അബ്ദുറഹ്മാന്‍ ഫൈസി അരിപ്ര അദ്ധ്യക്ഷത വഹിച്ചു. ത്വലബ സംസ്ഥാന ചെയര്‍മാന്‍ സി.പി ബാസിത് ഹുദവി തിരൂര്‍ മുഖ്യപ്രഭാഷണം നടത്തി. അബ്ദുല്ല മുജ്തബ ആനക്കര പ്രമേയപ്രഭാഷണം നടത്തി. സയ്യിദ് അന്‍വര്‍ സ്വാദിഖ് തങ്ങള്‍, വി.ടി റാശിദ് ഫൈസി വേങ്ങര, ആശിഖ് ലക്ഷദ്വീപ്, മുഹമ്മദ് കിഴിശ്ശേരി, മുബഷിര്‍ നാട്ടുകല്‍, ശഹീദ് പുഴക്കാട്ടിരി സംസാരിച്ചു. ഉവൈസ് പതിയാങ്കര സ്വാഗതവും നിഅമത്തുള്ള കോട്ടക്കല്‍ നന്ദിയും പറഞ്ഞു.