സൈക്കോണ്‍ സൈബര്‍ കോണ്‍ഫ്രന്‍സ് നാളെ കോഴിക്കോട്

കോഴിക്കോട്: എസ്.കെ.എസ്.എസ്.എഫ് സൈബര്‍ വിംഗ് സംസ്ഥാന കമ്മിറ്റി സംഘടിപ്പിക്കുന്ന സൈക്കോണ്‍ സൈബര്‍ കോണ്‍ഫ്രന്‍സിന് നാളെ രാവിലെ 10 മണിക്ക് കോഴിക്കോട് സുപ്രഭാതം ഓഡിറ്റോറിയത്തില്‍ തുടക്കമാവും. കേരളത്തിനകത്തും പുറത്തു നിന്നുമായി മുന്നൂറോളം സൈബര്‍ പ്രവര്‍ത്തകര്‍ മീറ്റില്‍ സംബന്ധിക്കും. പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍ ഉത്ഘാടനം നിര്‍വ്വഹിക്കുന്ന സൈക്കോണില്‍ മമ്മുട്ടി നിസാമി തരുവണ അദ്ധ്യക്ഷനാവും, തുടര്‍ന്ന് നടക്കുന്ന സെഷനുകളില്‍ സത്താര്‍ പന്തല്ലൂര്‍, ശഫീഖ് ഹുദവി, മുഹമ്മദ് ശാഫി, മുബാറക് എടവണ്ണപ്പാറ, മുജീബ് ഫൈസി പുലോട്, അസ്ലം ഫൈസി ബാഗ്ലൂര്‍, ആസിഫ് ദാരിമി പുളിക്കല്‍, തുടങ്ങിയവര്‍ വിശയമവതരിപ്പിച്ച് സംസാരിക്കും, റഷീദ് ഫൈസി വെള്ളായിക്കോട്, മുബശ്ശിര്‍ ജമലുല്ലൈലി,ഒ.പി അഷ്‌റഫ്, തുടങ്ങിയവര്‍ വിവിധ സെഷനുകളില്‍ സംബന്ധിക്കും. സമാപന സംഗമത്തില്‍ കോഴിക്കോട് ഖാസി സയ്യിദ് ജമലുല്ലൈലി തങ്ങള്‍ നസീഹത് നിര്‍വ്വഹിക്കും.
യോഗത്തില്‍ സൈബര്‍ വിംഗ് സംസ്ഥാന ചെയര്‍മാന്‍ റിയാസ് ഫൈസി പാപ്ലശ്ശേരി അദ്ധ്യക്ഷനായി, അബ്ദുല്‍ ബാസിത് അസ്അദി, പി.എച്ച് അസ്ഹരി, അമീന്‍ കൊരട്ടിക്കര, കെ.പി.എം ബഷീര്‍, ജലീല്‍ അമ്പലക്കണ്ടി സംസാരിച്ചു.യോഗത്തില്‍ കണ്‍വീനര്‍ മുബാറക്ക് എടവണ്ണപ്പാറ സ്വാഗതവും കരീം മൂടാടി നന്ദിയും പറഞ്ഞു.