ദക്ഷിണ കേരള ത്വലബ കോണ്‍ഫറന്‍സ് സമാപിച്ചു

ആലപ്പുഴ: അറിവിന്‍ വിളക്കത്ത് ഒന്നിച്ചിരിക്കാം പ്രമേയത്തില്‍ ഒക്ടോബര്‍ 19, 20, 21 തിയതികളില്‍ അത്തിപ്പറ്റ ഫത്ഹുല്‍ ഫത്താഹില്‍ നടക്കുന്ന എസ്.കെ.എസ്.എസ്.എഫ് കേരള ത്വലബ കോണ്‍ഫറന്‍സിന്റെ ഭാഗമായി ദക്ഷിണ കേരള ത്വലബ കോണ്‍ഫറന്‍സ് സംഘടിപ്പിച്ചു. ആലപ്പുഴ പതിയാങ്കര ശംസുല്‍ ഉലമ ഇസ്ലാമിക് ആന്റ് ആര്‍ട്‌സ് കോളേജില്‍ നടന്ന കോണ്‍ഫറന്‍സില്‍ തിരുവനന്തപുരം മുതല്‍ എറണാകുളം വരെയുള്ള ജില്ലകളില്‍ നിന്ന് തെരഞ്ഞെടുക്കപ്പെട്ട 150 പ്രതിനിധികള്‍ പങ്കെടുത്തു.ഉദ്ഘാടന സംഗമം എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം നവാസ്.എച്ച്.പാനൂരിന്റെ അദ്ധ്യക്ഷതയില്‍ സംസ്ഥാന ഓര്‍ഗനൈസിംങ് സെക്രട്ടറി സയ്യിദ് അബ്ദുള്ള തങ്ങള്‍ ദാരിമി അല്‍ ഐദ്‌റൂസി ഉദ്ഘാടനം ചെയ്തു. നൗഫല്‍ വാഫി മുഖ്യ പ്രഭാഷണം നടത്തി. വിവിധ സെഷനുകളില്‍ നിയാസ് മദനി തൃക്കുന്നപ്പുഴ, സൈബര്‍വിംങ് സംസ്ഥാന ചെയര്‍മാന്‍ റിയാസ് ഫൈസി പാപ്ലശ്ശേരി, ത്വലബ സംസ്ഥാന ചെയര്‍മാന്‍ സി.പി ബാസിത് ഹുദവി തിരൂര്‍, കണ്‍വീനര്‍ ഉവൈസ് പതിയാങ്കര എന്നിവര്‍ വിഷയമവതരിപ്പിച്ചു.തുടര്‍ന്ന് ലീഡേഴ്‌സ് പാര്‍ലമെന്റിന് ഫായിസ് നാട്ടുകല്‍, ഹബീബ് വരവൂര്‍, ആഷിഖ് ലക്ഷദ്വീപ് നേതൃത്വം നല്‍കി. മജ്‌ലിസുന്നൂറിന് സയ്യിദ് ഹാഷിം തങ്ങള്‍ നേതൃത്വം നല്‍കി. കെ.കെ. സലീം ഫൈസി, വഹാബ് പതിയാങ്കര, അംജദ്ഖാന്‍ പാച്ചിറ, അബിന്‍സ് കോതമംഗലം, ഫിര്‍ദൗസ് പാനൂര്‍, ബിലാല്‍ പുന്നപ്ര സംസാരിച്ചു. ജുറൈജ് കണിയാപുരം സ്വാഗതവും തന്‍വീര്‍ നന്ദിയും പറഞ്ഞു.