എസ് കെ എസ് എസ് എഫ് ഡെലിഗേറ്റ്‌സ് മീറ്റ് നാളെ (ഞായര്‍)ആലുവയില്‍

എറണാകുളം: എസ് കെ എസ് എസ് എഫ് സംസ്ഥാന കമ്മിറ്റിയുടെ ദക്ഷിണ കേരളത്തിലെ കര്‍മ പദ്ധതികള്‍ തയ്യാറാക്കുന്നതിനും ആനുകാലിക വിഷയങ്ങളില്‍ സംഘടനാ നിലപാടുകള്‍ വിശദീകരിക്കുന്നതിനും വേണ്ടി എസ്‌കെ എസ് എസ് എഫ് സൗത്ത് കേരള ഡെലിഗേറ്റ്‌സ് മീറ്റ് നാളെ (ഞായറാഴ്ച) ആലുവ സെന്‍ട്രല്‍ ജുമാ മസ്ജിദ് ഹാളില്‍ നടക്കും.എറണാകുളം മുതല്‍ തിരുവനന്തപുരം വരെയുള്ള ജില്ലകളിലെ അംഗീകൃത ശാഖ പ്രസിഡന്റ്,ജനറല്‍ സെക്രട്ടറി,ട്രഷറര്‍ എന്നിവരും മേഖല,ജില്ലാ ഭാരവാഹികളും,ഉപസമിതി ചെയര്‍മാന്‍ കണ്‍വീനര്‍മാരുമാണ് മീറ്റില്‍ പങ്കെടുക്കുക. ഉച്ചക്ക് ഒരു മണി മുതല്‍ വൈകീട്ട് ആറ് മണിവരെയാണ് പരിപാടി.ലീഡേഴ്‌സ് കാരവനില്‍ പങ്കെടുക്കാത്ത ശാഖകള്‍ക്കുള്ള അദാലത്ത് രാവിലെ11 മണിക്ക് നടക്കും.സമസ്ത മുശാവറ അംഗം ഇ.എസ് .ഹസന്‍ ഫൈസി , സയ്യിദ് അബ്ദുല്ലാ തങ്ങള്‍ , ഓണംപിള്ളി മുഹമ്മദ് ഫൈസി , സത്താര്‍ പന്തലൂര്‍, റശീദ് ഫൈസി വെളളായിക്കോട് , ഡോ. സുബൈര്‍ ഹുദവി ചേകന്നൂര്‍ , കെ എന്‍ എസ് മൗലവി പ്രസംഗിക്കും

Categories: events

About Author