ഗവേഷണ മേഖലയില്‍ വിപുലമായ പദ്ധതികളുമായി എസ് കെ എസ് എസ് എഫ്

തിരൂര്‍: ഇന്ത്യക്കകത്തും പുറത്തുമുള്ള വിവിധ സര്‍വ്വകലാശാലകളില്‍ ഗവേഷണ പഠനത്തിന് പ്രോത്സാഹനം നല്‍കുന്നതിനും മാര്‍ഗനിര്‍ദ്ദേശങ്ങള്‍ക്കും വിവിധ പദ്ധതികള്‍ ആവിഷ്‌കരിച്ച് എസ് കെ എസ് എസ് എഫ് സംസ്ഥാന കമ്മിറ്റി തിരൂരില്‍ സംഘടിപ്പിച്ച റിസര്‍ച്ച് സ്‌കോളേഴ്‌സ് മീറ്റ് സമാപിച്ചു. ഗവേഷണ മേഖലയിലെ നൂറോളം അക്കാദമിക വിദഗ്ദര്‍ മീറ്റില്‍ സംബന്ധിച്ചു. അഡ്വ. എന്‍ .ശംസുദ്ദീന്‍ എം എല്‍ എ ഉദ്ഘാടനം ചെയ്തു.ഡോ. കെ.ടി.എം ബഷീര്‍ പനങ്ങാങ്ങര അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറല്‍ സെക്രട്ടറി സത്താര്‍ പന്തലൂര്‍ , ഡോ. സുബൈര്‍ ഹുദവി, ഡല്‍ഹി ചാപ്റ്റര്‍ ജനറല്‍ സെക്രട്ടറി ഡോ. മന്‍സൂര്‍ ഹുദവി ,ഡോ. അബ്ദുസലാം ഫൈസി, കാമ്പസ് വിംഗ് ജനറല്‍ കണ്‍വീനര്‍ മുഹമ്മദ് റഈസ് പി സി പ്രസംഗിച്ചു. മൂന്ന് സെഷനുകളിലായി നടന്ന ചര്‍ച്ചകളില്‍ വിവിധ പദ്ധതികളാവിഷ്‌കരിച്ചു. ഗവേഷണ മേഖലയിലേക്ക് കടന്ന് വരുന്നവര്‍ക്ക് ആവശ്യമായ അക്കാദമിക സഹായങ്ങള്‍, പരിശീലനങ്ങള്‍, ഫെല്ലോഷിപ്പ് സംബന്ധമായ മാര്‍ഗനിര്‍ദ്ദേശങ്ങള്‍, പ്രബന്ധങ്ങളുടെ പ്രസാധനം തുടങ്ങിയവക്കായി സംഘടനയുടെ വിദ്യാഭ്യാസ വിഭാഗമായ ടെന്റിന് കീഴില്‍ റിസര്‍ച്ച് ഫോറത്തിന് രൂപം നല്‍കി. ഭാരവാഹികളായി ഡോ. ശംസീര്‍ അലി പുവ്വത്താണി (ചെയര്‍മാന്‍) ,ഡോ. കെ.ടി.എം ബഷീര്‍ പനങ്ങാങ്ങര ,ഡോ. അബ്ദുല്‍ കരീം കരിപ്പൂര്‍ ,ഡോ. ഹസന്‍ ശരീഫ് വാഫി (വൈസ് ചെയര്‍മാന്‍മാര്‍) ഡോ. അലി ഹുസൈന്‍ വാഫി (ജനറല്‍ കണ്‍വീനര്‍) ഡോ.ഹാരിസ് പി കോഡൂര്‍, ഡോ. ഉവൈസ് ഹുദവി ,ഡോ. നിഷാദ് നരിക്കുനി കണ്‍വീനര്‍മാര്‍ എന്നിവരെ തെരഞ്ഞെടുത്തു. സയ്യിദ് ഫഖ്‌റുദ്ദീന്‍ തങ്ങള്‍ ,പി എം റഫീഖ് അഹ്മദ് ,ആഷിഖ് കുഴിപ്പുറം, ശഹീര്‍ അന്‍വരി പുറങ്ങ് ,ആസ്വിഫ് ദാരിമി പുളിക്കല്‍, മുഹമ്മദ് ജൗഹര്‍ കാവനൂര്‍, നുഅമാന്‍ എം പി സംബന്ധിച്ചു. ട്രെന്റ് വകുപ്പ് സെക്രട്ടറി ഡോ. ടി. അബ്ദുല്‍ മജീദ് കൊടക്കാട് സ്വാഗതവും ട്രെന്റ് കണ്‍വീനര്‍ ശംസാദലി പുവ്വത്താണി നന്ദിയും പറഞ്ഞു.