എഴുത്തുകാരെ വകവരുത്തുന്ന ഫാഷിസ്റ്റ് നീക്കം പ്രതിഷേധാര്‍ഹം: എസ് കെ എസ് എസ് എഫ്

എഴുത്തുകാരെ വകവരുത്തുന്ന ഫാഷിസ്റ്റ് നീക്കം പ്രതിഷേധാര്‍ഹം: എസ് കെ എസ് എസ് എഫ്

കോഴിക്കോട്: തങ്ങളുടെ ജനാധിപത്യ വിരുദ്ധ നീക്കങ്ങള്‍ക്കെതിരെ ശബ്ദമുയര്‍ത്തുന്ന എഴുത്തുകാര്‍ക്കെതിരെ കൊലപാതകത്തിലൂടെ പക തീര്‍ക്കുന്ന ഫാഷിസ്റ്റ് നീക്കം പ്രതിഷേധാര്‍ഹമാണെന്ന് എസ് കെ എസ് എസ് എഫ് സംസ്ഥാന സെക്രട്ടറിയേറ്റ് അഭിപ്രായപ്പെട്ടു. വിദ്വേഷ രാഷട്രീയത്തിലൂടെ ലാഭം പ്രതീക്ഷിക്കുന്നവരുടെ ആശയ പാപ്പരത്തമാണ് ഇത്തരം സംഭവങ്ങളിലൂടെ വ്യക്തമാവുന്നത്.മുതിര്‍ന്ന എഴുത്തുകാര്‍ക്കും മാധ്യമ പ്രവര്‍ത്തകര്‍ക്കുമെതിരെ നടത്തുന്ന ഇത്തരം നിഷ്ഠൂരമായ അക്രമങ്ങള്‍ക്കു പിന്നിലെ ഗൂഢാലോചന ഉള്‍പ്പടെ പുറത്ത് കൊണ്ട് വരാന്‍ ഉന്നത തല അന്വേഷണം നടത്തണമെന്ന് യോഗം ആവശ്യപ്പെട്ടു.വൈസ് പ്രസിഡന്റ് ഓണംപിള്ളി മുഹമ്മദ് ഫൈസി അധ്യക്ഷത വഹിച്ചു.

Categories: News

About Author