എസ് കെ എസ് എസ് എഫ് ഗ്ലോബല്‍ മീറ്റ് ബഹ്‌റൈനില്‍

കോഴിക്കോട്: എസ് കെ എസ് എസ് എഫിന്റെ ആഭിമുഖ്യത്തില്‍ സംഘടനയുടെ സാനിധ്യമുള്ള വിവിധ രാജ്യങ്ങളിലെ ഭാരവാഹികളെ പങ്കെടുപ്പിച്ച് ഒക്ടോബര്‍ ആറിന് ബഹ്‌റൈനില്‍ ഗ്ലോബല്‍ മീറ്റ് സംഘടിപ്പിക്കും കഴിഞ്ഞ വര്‍ഷം അബൂദാബിയില്‍ നടന്ന ഗ്ലോബല്‍ മീറ്റിന് തുടര്‍ച്ചയായാണ് പരിപാടി സംഘടിപ്പിക്കുന്നത്. ഇന്ത്യക്ക് പുറമെ സഊദി, യുഎഇ, കുവൈത്ത്, ഖത്തര്‍, ഒമാന്‍, മലേഷ്യ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള തെരഞ്ഞെടുക്കപ്പെട്ട പ്രതിനിധികളാണ് മീറ്റില്‍ പങ്കെടുക്കുക. കഴിഞ്ഞ വര്‍ഷത്തെ ഗ്ലോബല്‍ മീറ്റില്‍ അംഗീകരിച്ച മൂന്ന് പദ്ധതികള്‍ പ്രവര്‍ത്തനമാരംഭിച്ചു കഴിഞ്ഞു. മണ്ണാര്‍ക്കാട് ഇസ്ലാമിക് സെന്റര്‍ കേന്ദ്രീകരിച്ച് സിവില്‍ സര്‍വ്വീസ് പരിശീലനത്തിനുള്ള സ്മാര്‍ട്ട്, സംസ്ഥാനത്തെ മതകലാലയങ്ങളില്‍ പഠിച്ചുകൊണ്ടിരിക്കുന്ന ബിരുദ വിദ്യാര്‍ത്ഥികള്‍ക്ക് യുപിഎസ്‌സി, സിവില്‍ സര്‍വ്വീസ് പരിശീലനം, നിര്‍ധന കുടുംബങ്ങള്‍ക്കുള്ള പാര്‍പ്പിട പദ്ധതി എന്നിവയാണിത്. ഗള്‍ഫ് രാജ്യങ്ങളിലെ സംഘടനാ പ്രവര്‍ത്തനങ്ങള്‍ ഏകീകരിക്കുവാനും കര്‍മ്മ പരിപാടികള്‍ ഫലപ്രദമാക്കുവാനും പദ്ധതികള്‍ ആവിഷ്‌കരിച്ചു. ഗള്‍ഫ് സത്യധാര വിവിധ രാജ്യങ്ങളിലെ വായനക്കാരിലേക്ക്കൂടി എത്തിച്ചു തുടങ്ങി. ഗള്‍ഫ് സത്യധാരയുടെ അഞ്ചാം വാര്‍ഷികം ഒക്‌ടോബര്‍ 20ന് അബൂദാബിയില്‍ നടക്കും.
ബഹ്‌റൈനില്‍ നടക്കുന്ന ഗ്ലോബല്‍ മീറ്റില്‍ വിവിധ വിദ്യഭ്യാസ സാമൂഹിക ശാക്തീകരണ പദ്ധതികളും, പ്രവാസികളുടെ പ്രശ്‌നങ്ങളും ചര്‍ച്ച ചെയ്യും. ഗ്ലോബല്‍ മീറ്റിലേക്ക് വിവിധ രാജ്യങ്ങളില്‍ നിന്ന് എത്തിച്ചേരുന്ന പ്രതിനിധികളെ സ്വീകരിക്കുന്നതിന് വേണ്ടിയുള്ള ബഹ്‌റൈന്‍ സമസ്ത കേരള സുന്നി ജമാഅത്തും, എസ് കെ എസ് എസ് എഫ് കമ്മറ്റിയും ഒരുക്കങ്ങള്‍ ആരംഭിച്ചു കഴിഞ്ഞു.

Categories: News

About Author

Related Articles