സഹചാരി സെന്റര്‍ കോ ഓര്‍ഡിനേറ്റര്‍മാരുടെ ശില്പശാല നാളെ (ശനി)

കോഴിക്കോട:് എസ്.കെ.എസ്. എസ്. എഫ് സംസ്ഥാന കമ്മിറ്റിയുടെ സന്നദ്ധ വിഭാഗമായ വിഖായയുടെ ആഭിമുഖ്യത്തില്‍ സംസ്ഥാനങ്ങളിലെ 170 കേന്ദ്രങ്ങളില്‍ പ്രവര്‍ത്തിച്ചു വരുന്ന സഹചാരി സെന്റര്‍ കോ- ഓര്‍ഡിനേറ്റര്‍മാരുടെ ശില്പശാല നാളെ (ശനി) രാവിലെ 9.30 ന് കോഴിക്കോട് സുപ്രഭാതം ഓഡിറ്റോറിയത്തില്‍ നടക്കും. സഹചാരി സെന്ററുകളുടെ ഒന്നാം വാര്‍ഷികാഘോഷം, വിഖായ ദിനം തുടങ്ങിയ പദ്ധതികള്‍ക്ക് അന്തിമ രൂപം നല്‍കാനും കോ ഓര്‍ഡിനേറ്റര്‍മാര്‍ക്കുള്ള പരിശീലനവുമാണ് ശില്പശാലയില്‍ നടക്കുക. കോ ഓര്‍ഡിനേറ്റര്‍മാര്‍ക്കു പുറമെ വിഖായ സംസ്ഥാന സമിതി അംഗങ്ങളും ജില്ല ചെയര്‍മാന്‍ കണ്‍വീനര്‍മാരും സമബന്ധിക്കണമെന്ന് വിഖായ കണ്‍വീനര്‍ സലാം ഫറോഖ് അറിയിച്ചു.

Categories: events

About Author