എസ് കെ എസ് എസ് എഫ് ട്രന്റ് സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍, എസ് കെ എസ് എസ് എഫ് സലാല കമ്മറ്റിയുടെ സഹകരണത്തോടെ കേരളത്തിലെ വിവിധ ദഅവ ശരീഅത്ത് കേളേജുകളിലേയും, പള്ളിദര്‍സുകളിലേയും വിദ്യാര്‍ത്ഥികള്‍ക്കായി ഒരുക്കുന്ന യു.പി.എസ്.സി,സിവില്‍ സര്‍വീസ് പരിശീലന പദ്ധതി ‘മിന്‍ഹ’ യിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷകര്‍ മുപ്പത് വയസ്സ് കവിയാത്ത അംഗീകൃത സര്‍വ്വകലാശാലകളില്‍ ബിരുദ പഠനം പ്രൈവറ്റായോ/ഡിസ്റ്റന്റ് ആയോ/ ഓപ്പണ്‍ ആയോ പൂര്‍ത്തിയാക്കിയവരോ, അവസാന വര്‍ഷ പരീക്ഷ എഴുതുന്നവരോ ആയിരിക്കണം. അപേക്ഷകള്‍ ആഗസ്റ്റ് 30നകം സമര്‍പ്പികണ്ടതാണ്. ഇന്ത്യന്‍ ഹിസ്റ്ററി , ജോഗ്രഫി, ഇന്ത്യന്‍ പൊളിറ്റിക്‌സ്, ഇംഗ്ലീഷ് കോംപ്രിഹന്‍ഷന്‍, ബേസിക്ക് മാത്തമാറ്റിക്‌സ്, റീസണിങ്ങ്, പൊതു വിജ്ഞാനം,ജനറല്‍ സ്റ്റഡീസ് തുടങ്ങിയവ പരിശോധിക്കാനുള്ള ഒബ്ജക്റ്റീവ് ടൈപ്പ് , ഡിസ്‌ക്രിപ്റ്റീവ് ടൈപ്പ് പരീക്ഷകള്‍, അഭിമുഖം എന്നിവയില്‍ മികവ് പുലര്‍ത്തുന്ന അപേക്ഷകരാണ് മിന്‍ഹാ പദ്ധതിയില്‍ പരിഗണിക്കുക. പ്രവേശന പരീക്ഷ സെപ്റ്റംബര്‍ 8 ന് നടക്കും.പൂരിപ്പിച്ച അപേക്ഷ trendkerala@gmail.comഎന്ന അഡ്രസ്സിലേക്ക് അയക്കേണ്ടതാണ്

വിശദ വിവരങ്ങള്‍ക്ക് www.trendinfo.org,:9061808111

Categories: News

About Author