എസ്. കെ. എസ്. എസ്. എഫ് മതസ്വാതന്ത്ര്യ സംരക്ഷണ റാലി ഇന്ന് (വെള്ളി)

എസ്. കെ. എസ്. എസ്. എഫ് മതസ്വാതന്ത്ര്യ സംരക്ഷണ റാലി ഇന്ന് (വെള്ളി)

കോഴിക്കോട്: രാജ്യത്തെ മത മൗലികാവകാശങ്ങള്‍ക്ക് മേല്‍ ഭാഷണി ഉയര്‍ത്തുന്ന സാഹചര്യത്തില്‍ ഇന്ന് (വെള്ളി) സംസ്ഥാനത്തെ ജില്ലാ കേന്ദ്രങ്ങളില്‍ എസ്.കെ.എസ്. എസ്. എഫ് ന്റെ ആഭിമുഖ്യത്തില്‍ മതസ്വാതന്ത്ര്യ സംരക്ഷണ റാലി നടക്കും. ഭരണഘടന അനുവദിക്കുന്ന പൗരാവകാശങ്ങള്‍ മുസ്‌ലീംകളുമായി ബന്ധപ്പെട്ടതാകുമ്പോള്‍ വിവേചനം നേരിടുകയും ആള്‍ക്കുട്ട ആക്രമണങ്ങള്‍ അഴിച്ചു വിട്ട് ഭീതി പടര്‍ത്തുന്ന പ്രവര്‍ത്തനം വര്‍ദ്ധിച്ചു വരികയാണ്. ഇതോടൊപ്പം രാജ്യത്തെ ബഹുസ്വരതയെ അവഗണിച്ചു കൊണ്ട് പരസ്പര വിദ്വേഷവും തെറ്റിദ്ധാരണയും പരത്താന്‍ ഗുഢശ്രമങ്ങള്‍ സമൂഹത്തിന്റെ വ്യത്യസ്ത കേന്ദ്രങ്ങളില്‍ നടക്കുകയുമാണ്. കാലികമായ ഇത്തരം പ്രശ്‌നങ്ങള്‍ ഉയര്‍ത്തി പടിച്ചുകൊണ്ട് നിരവധി യുവജന വിദ്യാര്‍ത്ഥികളെ അണി നിരത്തിയാണ് റാലി സംഘടിപ്പിക്കുന്നത്. മതസ്വാതന്ത്ര്യ സംരക്ഷണ റാലി വൈകിട്ട് 4 മണിക്ക് ആരംഭിച്ച് 5 മണിക്ക് പൊതു സമ്മേളനത്തോടെ സമാപിക്കും. സംഘടനാ നേതാക്കള്‍ക്ക് പുറമെ വിവിധ സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ അഭിസംബോധന ചെയ്യും.

Categories: events

About Author