നീറ്റ് പരീക്ഷ : മതവസ്ത്രങ്ങള്‍ വിലക്കില്ലെന്ന് ക്യാംപസ് വിങിന് സി.ബി.എസ്.ഇയുടെ ഉറപ്പ്

കോഴിക്കോട് : നീറ്റ് പരീക്ഷയിലെ ഡ്രസ് കോഡ് വിവാദനടപടി എസ്.കെ.എസ്.എസ്.എഫ് ക്യാംപസ് വിങ്, എം.എച്ച്.ആര്‍.ഡിയുടെ ശ്രദ്ധയില്‍ പെടുത്തിയതിന്റെ അടിസ്ഥാനത്തില്‍, സി.ബി.എസ്.ഇ – നീറ്റ് ഡെപ്യൂട്ടി സെക്രട്ടറി എസ്. ധരിണി അരുണ്‍ നല്‍കിയ മറുപടിയിലാണ് മത വസ്ത്രങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തില്ലെന്ന് അറിയിച്ചത്.
റിപ്പോര്‍ട്ടിംഗ് സമയത്തിന് ഒരു മണിക്കൂര്‍ നേരത്തെ എത്തുന്ന വിദ്യാര്‍ഥികള്‍ക്ക് പരിശോധനക്ക് ശേഷം കസ്റ്റമറി വസ്ത്രങ്ങളോടെ തന്നെ പരീക്ഷ എഴുതാമെന്ന് രേഖാമൂലം ഉറപ്പ് ലഭിച്ചിട്ടുണ്ടെന്നും, മതാചാരങ്ങള്‍ ശീലിച്ച് കൊണ്ട് തന്നെ പരീക്ഷ എഴുതാമെന്ന കാര്യം രക്ഷിതാക്കളും വിദ്യാര്‍ഥികളും ശ്രദ്ധിക്കണമെന്നും, സി.ബി.എസ്.ഇ നിര്‍ദ്ദേശത്തിന് വിരുദ്ധമായി പരീക്ഷാ കേന്ദ്രങ്ങളും അധികൃതരും പ്രവര്‍ത്തിക്കരുതെന്നും ക്യാംപസ് വിങ് അറിയിച്ചു.

cbse letter
നേരത്തെ ക്യാംപസ് വിങ് അയച്ച പരാതി ശ്രീ.കൊടിക്കുന്നില്‍ സുരേഷ് എം.പി, എം.എച്ച്.ആര്‍.ഡി മന്ത്രി പ്രകാശ് ജാവേദ്കറിന് സമര്‍പ്പിച്ചിരുന്നു. സി.ബി.എസ്.ഇയുടേതല്ലാത്ത നിര്‍ദ്ദേശങ്ങളുടെ പേരില്‍ വിദ്യാര്‍ഥികളെ ബുദ്ധിമുട്ടിച്ച പരീക്ഷാ കേന്ദ്രങ്ങള്‍ക്കെതിരെ സര്‍ക്കാര്‍ നടപടിയെടുക്കണമെന്നും ക്യാംപസ് വിങ് ആവശ്യപ്പെട്ടു.