ക്യാമ്പസ് വിംഗ് ഫ്രഷേഴ്‌സ് മീറ്റ് സംസ്ഥാന തല ഉദ്ഘാടനം സി.ഇ.ടിയില്‍

 
കോഴിക്കോട് : എസ്.കെ.എസ്.എസ്.എഫ് ക്യാമ്പസ് വിംഗിന്റെ ആഭിമുഖ്യത്തില്‍ വിവിധ ക്യാമ്പസുകളിലും, ദേശീയ യൂണിവേഴ്‌സിറ്റികളിലും നടക്കുന്ന ഫ്രഷേഴ്‌സ് മീറ്റ് ബിസ്മില്ലാഹ് ക്യാമ്പയിന്‍ ഉദ്ഘാടനം ഇന്ന് തിരുവനന്തപുരം സി.ഇ.ടിയില്‍ നടക്കും.ആഗസ്റ്റ് 20 നു ഡെല്‍ഹി ജാമിഅ മില്ലിയ ക്യാമ്പസില്‍ നടക്കുന്ന ഫ്രഷേഴ്‌സ് സംഗമത്തോടെ ദേശീയ യൂണിവേഴ്സ്റ്റി തല ക്യാമ്പയിനു തുടക്കമാകും . ആഗസ്റ്റ് 19 മുതല്‍ സെപ്റ്റംബര്‍ 20 വരെയാണ് ക്യാമ്പയിന്‍ കാലാവധി