ട്രെന്റ് സ്‌നാപ്പി കിഡ്‌സ് സ്‌കോളര്‍ഷിപ് അപേക്ഷക്ഷണിച്ചു

കോഴിക്കോട്: എസ് കെ എസ് എസ് എഫ് വിദ്യഭ്യാസ വിഭാഗമായ ട്രെന്റ് സംസ്ഥാന സമിതിക്ക് കീഴില്‍ നടത്തി വരുന്ന സ്‌നാപ്പി കിഡ്‌സ് ഇന്റര്‍നാഷണല്‍സ്‌കോളര്‍ഷിപ് എക്‌സാമിനേഷന് അപേക്ഷ ക്ഷണിച്ചു. എല്‍ കെ ജി മുതല്‍ ഏഴാംതരം വരെയുള്ള ക്ലാസുകളില്‍ പഠിക്കുന്നവര്‍ക് അപേക്ഷിക്കാവുന്നതാണ്. നിര്‍ദ്ദിഷ്ഠ പാഠപുസ്തകത്തെയും,പൊതു വിജ്ഞാനത്തെയും,മാനസികാഭിരുചിയെയും ആധാരമാക്കി നടത്തുന്ന എഴുത്ത് പരീക്ഷക്ക് ഓരൊ ക്ലാസിലും ഒന്നാം സ്ഥാനം കരസ്ഥമാക്കുന്നവര്‍ക്ക് സ്വര്‍ണ്ണപ്പതക്കവും എ പ്ലസ് ഗ്രേഡോടുകൂടി ഉയര്‍ന്ന സ്ഥാനങ്ങള്‍ കരസ്ഥമാക്കുന്നവര്‍ക്ക് വിവിധ സ്‌കോളര്‍ഷിപ്പുകളും നല്കി പ്രമുഖ വ്യക്ത്തിത്ത്വങ്ങളുടെ സാന്നിധ്യത്തില്‍ ആദരിക്കുന്നതാണ്. പങ്കെടുക്കാനാഗ്രഹിക്കുന്നവര്‍ ജുലൈ മുപ്പതിനകം സ്‌കൂള്‍ മേധാവികള്‍ മുഖേന ഓഫീസില്‍ അപേക്ഷിക്കേണ്ടതാണ്. മജീദ് മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു.സിറാജുദ്ദീന്‍ ഖാസിലാനി, എ അബ്ദുറഹ്മാന്‍ മരുതൂര്‍, റഷീദ് കംബ്ലക്കാട്, കമറുദ്ദീന്‍ പരപ്പില്‍ എന്നിവര്‍ സംബന്ധിച്ചു .റിയാസ് നരിക്കുനി സ്വാഗതവും ഷംസാദ് സലീം നന്ദിയും പറഞ്ഞു