എസ്.കെ.എസ്.എസ്.എഫ് ദേശീയോദ്ഗ്രഥന പ്രചാരണം തീം വര്‍ക്ക് ഷോപ്പ് ആഗസ്റ്റ് 5,6 തിയ്യതികളില്‍

കോഴിക്കോട്: എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ ആഗസ്റ്റ് മാസം ആരംഭിക്കുന്ന ദേശീയോദ്ഗ്രഥന പ്രചാരണത്തിന്റെ ഭാഗമായി ആഗസ്റ്റ് 5,6 തിയ്യതികളില്‍ തൃശൂരും കോഴിക്കോടും തീം വര്‍ക്ക്‌ഷോപ്പ് നടക്കും. ‘ഒരുമയോടെ വസിക്കാം സൗഹൃദം കാക്കാം’ എന്ന സന്ദേശവുമായി നടക്കുന്ന പ്രചാരണ പരിപാടികളില്‍ ഇടപെടുന്ന പ്രഭാഷകര്‍, എഴുത്തുകാര്‍, നവ മാധ്യമപ്രവര്‍ത്തകര്‍,എസ്.കെ.എസ്.എസ്.എഫ് ജില്ല മേഖല പ്രസിഡണ്ട്, ജനറല്‍ സെകട്ടറിമാര്‍ എന്നിവരാണ് പരിപാടിയില്‍ സംബന്ധിക്കുക. തിരുവനന്തപുരം മുതല്‍ പാലക്കാട് വരെയുള്ള ജില്ലകളില്‍ നിന്നുള്ള പ്രതിനിധികള്‍ അഞ്ചിന് ശനിയാഴ്ച്ച ഉച്ചക്ക് 2:30ന് തൃശൂര്‍ എം.ഐ.സി ഓഡിറ്റോറിയത്തിലും മലപ്പുറം മുതല്‍ കാസര്‍ഗോഡ് വരെയുള്ള ജില്ലകളില്‍ നിന്നുള്ള പ്രതിനിധികള്‍ ആറിന് ഞായറാഴ്ച ഉച്ചക്ക് 2:30ന് കോഴിക്കോട് സുപ്രഭാതം ഓഡിറ്റോറിയത്തില്‍ പങ്കെടുക്കും.

Categories: events

About Author