അക്രമികളെ ഉടന്‍ പിടികൂടണമെന്ന് എസ്.കെ.എസ്.എസ്.എഫ്

കോഴിക്കോട്: ഓടിക്കൊണ്ടിരിക്കുന്ന ട്രൈനില്‍ വെച്ച് ഗുജറാത്തിലെ അറബിക് കോളേജ് വിദ്യാര്‍ത്ഥിയെ അകാരണമായി കുത്തിക്കൊലപ്പെടുത്തിയ അക്രമികളെ ഉടന്‍ പിടികൂടണമെന്ന് എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന പ്രസിഡണ്ട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങളും ജനറല്‍ സെക്രട്ടറി സത്താര്‍ പന്തലൂരും ആവശ്യപ്പെട്ടു. പെരുന്നാള്‍ വസ്ത്രം വാങ്ങി സഹോദരങ്ങള്‍ക്കൊപ്പം തിരിച്ച് വീട്ടിലേക്ക് വരികയായിരുന്ന ഇവരെ അസഭ്യം പറഞ്ഞ് പരിഹസിച്ചു. സീറ്റില്‍ നിന്ന് ബലം പ്രയോഗിച്ച് എഴുന്നേല്‍പ്പിക്കുകയായിരുന്നു. പതിനഞ്ച് വയസ്സ് പ്രായമുള്ള ഹാഫിസ് ജുനൈദിനെ കുത്തികൊലപ്പെടുത്തിയും സഹോദരനെ പരിക്കേല്‍പ്പിക്കുകയും ചെയ്ത നടപടി പ്രതിഷേധാര്‍ഹമാണ്. ഇസ്‌ലാമിക വേഷം ധരിച്ച് സൈ്വരമായി യാത്ര ചെയ്യാന്‍ പോലും പ്രയാസം സൃഷ്ടിക്കുന്ന അക്രമികളെ എത്രയും വേഗം പിടികൂടണമെന്ന് അവര്‍ പറഞ്ഞു.

Categories: News

About Author