എസ്.കെ.എസ്.എസ്.എഫ് എയര്‍പോര്‍ട്ട് മാര്‍ച്ച് സമൂഹം ഏറ്റെടുക്കും-ടി.വി ഇബ്രാഹം എം.എല്‍.എ

കൊണ്ടോട്ടി: ഫാഷിസ്റ്റ് അജണ്ടകള്‍ക്കെതിരെ എസ്.കെ.എസ്.എസ്.എഫ് പ്രഖ്യാപിച്ച എയര്‍പോര്‍ട്ട് മാര്‍ച്ച് സമൂഹം ഏറ്റെടുക്കുമെന്ന് ടി.വി ഇബ്രാഹീം എം.എല്‍.എ അഭിപ്രായപ്പെട്ടു. എസ്.കെ.എസ്.എസ്.എഫ് കൊണ്ടോട്ടിയില്‍ സംഘടിപ്പിച്ച എയര്‍പോര്‍ട്ട് മാര്‍ച്ച് വിളമ്പര കണ്‍വെണ്‍ഷന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പൗര സ്വാതന്ത്ര്യം നിരന്തരം നിഷേധിക്കപ്പെട്ട കാഴ്ചയാണ് രാജ്യത്ത് കാണുന്നത്. ഏറ്റവും അത്യാവശ്യമായ സമയത്താണ് എസ്.കെ.എസ്.എസ്.എഫ് പ്രക്ഷോപം പ്രഖ്യാപിച്ചിട്ടുള്ളത്. ന്യൂനപക്ഷങ്ങളുടെ പ്രശ്‌നങ്ങള്‍ സമൂഹമധ്യേ ഉയര്‍ത്തുന്നതില്‍ എയര്‍പോര്‍ട്ട് മാര്‍ച്ച് കാരണമാകുമെന്ന് അദ്ദേഹം പറഞ്ഞു. അലവിക്കുട്ടി ഫൈസി മുതുവല്ലൂര്‍ അധ്യക്ഷത വഹിച്ചു. എസ്.കെ.പി.എം തങ്ങള്‍, ബി.എസ്.കെ തങ്ങള്‍ എടവണ്ണപ്പാറ, ജബ്ബാര്‍ ഹാജി, മുസ്ഥഫ അഷ്‌റഫി കക്കുപ്പടി, അബ്ദുറഹീം ചുഴലി, സലാം ദാരിമി കിണവക്കല്‍, ഹബീബ് ഫൈസി കോട്ടോപ്പാടം, ബശീര്‍ ഫൈസി ദേശമംലം, സത്താര്‍ പന്തലൂര്‍, റശീദ് ഫൈസി വെള്ളായിക്കോട്, കെ.എന്‍.എസ് മൗലവി, റഫീഖ് അഹ്മദ് തിരൂര്‍, ആശിഖ് കുഴിപ്പുറം, ഡോ. സുബൈര്‍ ഹുദവി ചേകനൂര്‍, കുഞ്ഞാലന്‍ കുട്ടി ഫൈസി, ശുഐബ് നിസാമി, അബ്ദുല്‍ ഗഫൂര്‍ ദാരിമി, ശിഹാബ് കുഴിഞ്ഞളം, മോയുട്ടി മൗലവി, ബാപ്പു പുതുപ്പറമ്പ് എന്നിവര്‍ സംസാരിച്ചു. ആസിഫ് ദാരിമി പുളിക്കല്‍ സ്വാഗതവും ഉമര്‍ ദാരിമി കൊണ്ടോട്ടി നന്ദിയും പറഞ്ഞു.