‘തൈ നടാം ജീവന്‍ നേടാം’ എസ്.കെ.എസ്.എസ്.എഫ് പരിസ്ഥിതി ദിനാചരണം ഇന്ന്

18881763_1965737313659608_3902947750388614128_n
കോഴിക്കോട്: ലോക പരിസ്ത്ഥിതി ദിനത്തിന്റെ ഭാഗമായി ഇന്ന് ‘തൈ നടാം ജീവന്‍ നേടാം’ എന്ന സന്ദേശവുമായി എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന വ്യാപകമായി പരിസ്ഥിതി ദിനാചരണം നടത്തും. ശാഖാ തലങ്ങള്‍ വൃക്ഷതൈ നടുകയും പരിസ്ഥിതി ബോധവത്കരണ പരിപാടികളും സംഘടിപ്പിക്കും. ദിനാചരണത്തിന്റെ സംസ്ഥാന തല ഉദ്ഘാടനം രാവിലെ 10 മണിക്ക് സമസ്ത കേരള ജംഇയത്തൂല്‍ ഉലമ ജന.സെക്രട്ടറി പ്രൊഫസര്‍ ആലികുട്ടി മുസ്‌ലിയാര്‍ പെരിന്തല്‍മണ്ണ പി.ടി.എം. ഗവണ്‍മെന്റ് കോളേജില്‍ വെച്ച് നിര്‍വഹിക്കും. പ്രമുഖര്‍ സംബന്ധിക്കും.

Categories: News

About Author