സഹചാരി ഫണ്ട് ശേഖരണം വിജയിപ്പിക്കുക- സമസ്ത

സഹചാരി ഫണ്ട് ശേഖരണം വിജയിപ്പിക്കുക- സമസ്ത


കോഴിക്കോട്: ആതുര സേവന മേഖലയില്‍ കഴിഞ്ഞ പതിനൊന്നു വര്‍ഷമായി പ്രവര്‍ത്തിച്ചുവരുന്ന എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന കമ്മിറ്റിക്ക് കീഴിലുള്ള സഹചാരി റലീഫ് സെല്ലിലേക്കുള്ള ഫണ്ട് ശേഖരണം വിജയിപ്പിക്കാന്‍ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ നേതാക്കള്‍ ആഹ്വാനം ചെയ്തു. വിശുദ്ധ റമളാനിലെ ആദ്യ വെള്ളിയാഴ്ചയായ ജൂണ്‍ രണ്ടിന് സംസ്ഥാനത്തെ എല്ലാ പള്ളികളിലും ആവശ്യമായ ഉദ്‌ബോധനം നടത്തി ഫണ്ട് ശേഖരണം വിജയിപ്പിക്കാന്‍ മഹല്ല് ഭാരവാഹികളും ഖാസി ഖതീബുമാരും മുന്നിട്ടിറങ്ങണമെന്ന് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍, സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍, പ്രൊഫ. കെ. ആലിക്കുട്ടി മുസ്‌ലിയാര്‍ എന്നിവര്‍ പ്രസ്താവനയില്‍ അഭ്യര്‍ത്ഥിച്ചു.

Categories: News

About Author

Related Articles