‘ഫാഷിസത്തിന് മാപ്പില്ല; നീതി നിഷേധം നടപ്പില്ല’ എസ് കെ എസ് എസ് എഫ് എയര്‍ പോര്‍ട്ട് മാര്‍ച്ച് ജൂണ്‍ 12 ന്

‘ഫാഷിസത്തിന് മാപ്പില്ല; നീതി നിഷേധം നടപ്പില്ല’  എസ് കെ എസ് എസ് എഫ്  എയര്‍ പോര്‍ട്ട് മാര്‍ച്ച് ജൂണ്‍ 12 ന്

 

കോഴിക്കോട്: ‘ഫാഷിസത്തിന്മാപ്പില്ല; നീതി നിഷേധം നടപ്പില്ല’ എന്ന മുദ്രവാ ക്യവുമായി എസ് കെ എസ് എസ് എഫ് സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ജൂണ്‍ 12 ന് കരിപ്പൂര്‍ എയര്‍പോര്‍ട്ടിലേക്ക്ബഹുജന മാര്‍ച്ച് നടത്തും.പരസ്പര ശത്രുതയും ഭിന്നതയും വളര്‍ത്തി രാജ്യത്ത് അരക്ഷിതാവസ്ഥ സൃഷ്ടിക്കാനും ന്യൂനപക്ഷവേട്ട നടത്താനുള്ള ഫാഷിസ്റ്റ് ഭരണകൂട അജണ്ടകള്‍ക്കെതിരെകനത്ത താക്കീത് നല്‍കുന്നതായിരിക്കുംഎയര്‍പോര്‍ട്ട് മാര്‍ച്ച്.അധര്‍മത്തിനെതിരായസമരസ്മരണ ഉണര്‍ത്തുന്നബദര്‍ ദിനത്തിലാണ് എയര്‍പോര്‍ട്ട് മാര്‍ച്ച് സംഘടിപ്പിക്കുന്നത്. കാലത്ത് 9.30 ന് കരിപ്പൂര്‍ എയര്‍പോര്‍ട്ട് ജംഗ്ഷനില്‍ നിന്നാരംഭിക്കുന്ന മാര്‍ച്ചിനെ പ്രമുഖര്‍ അഭിസംബോധനം ചെയ്യും.

 

Categories: News

About Author